നാലുവയസുകാരിയെ പീഡിപ്പിച്ച 25 കാരന്‍ അ­റസ്റ്റില്‍

 


ADVERTISEMENT

നാലുവയസുകാരിയെ പീഡിപ്പിച്ച 25 കാരന്‍ അ­റസ്റ്റില്‍
നാഗ്പൂര്‍: നാഗ്പൂരിന് സമീപം  നാലുവയസുകാരിയെ പീഡിപ്പിച്ച 25 കാരന്‍ അറ­സ്റ്റില്‍. കഴിഞ്ഞ ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം നട­ന്ന­ത്.

സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിവുകള്‍ കണ്ടെത്തി. പിന്നീട് കുട്ടി കാര്യങ്ങള്‍ രക്ഷിതാക്കളോട് പറയുകയായിരുന്നു. സംഭവം അറിഞ്ഞ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിയതോടെ യുവാവ് കടന്നുക­ളഞ്ഞു. കഴിഞ്ഞദിവസമാണ് ഇയാള്‍ പിടിയിലാ­യത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന ആളാണ് പിടിയിലായ യുവാവ്.

Keywords: Youth, girl, police, hospital, arrest, parents, house, treatment, relation, news, Malayalam News, Kerala vartha.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia