Arrested | 5-ാം വിവാഹത്തിനെത്തിയ 55 കാരനെ വിവാഹവേദിയില്‍നിന്ന് കയ്യോടെ പൊക്കി പൊലീസ്; സ്ഥലത്ത് ഇരച്ചെത്തി 4 ഭാര്യമാരും 7 മക്കളും; പിന്നീട് സംഭവിച്ചത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്നൗ: (www.kvartha.com) അഞ്ചാം വിവാഹത്തിനെത്തിയ 55 കാരനെ വിവാഹവേദിയില്‍നിന്ന് കയ്യോടെ പൊക്കി പൊലീസ്. വേദിയിലേക്ക് ഇരച്ചെത്തി നാലു ഭാര്യമാരും ഏഴു മക്കളും. ഉത്തര്‍പ്രദേശിലാണ് സംഭവം.

ശാഫി അഹ് മദ് എന്ന 55-കാരനാണ് നേരത്തെ നാലുവിവാഹം കഴിച്ച കാര്യം മറച്ചുവെച്ച് അഞ്ചാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതിനിടെ കയ്യോടെ പിടിക്കപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹചടങ്ങ്. എന്നാല്‍ വിവാഹക്കാര്യം മണത്തറിഞ്ഞ മറ്റ് നാലു ഭാര്യമാരും ഏഴ് മക്കളും ചടങ്ങിനിടെ വേദിയിലെത്തി. 

Arrested | 5-ാം വിവാഹത്തിനെത്തിയ 55 കാരനെ വിവാഹവേദിയില്‍നിന്ന് കയ്യോടെ പൊക്കി പൊലീസ്; സ്ഥലത്ത് ഇരച്ചെത്തി 4 ഭാര്യമാരും 7 മക്കളും; പിന്നീട് സംഭവിച്ചത്

തുടര്‍ന്ന് ഇവര്‍ വരനെക്കുറിച്ചുള്ള വിവരങ്ങള്‍ വധുവിന്റെ കൂട്ടുകാരോട് വെളിപ്പെടുത്തി. ഇതോടെ വിവാഹവേദിയിലുണ്ടായിരുന്നവര്‍ വരനെ കൈകാര്യം ചെയ്തു. പിന്നീട് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വരന്റെ മക്കള്‍ വിവരമറിയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ തേജ് പ്രകാശ് സിങ് പറഞ്ഞു. അതേസമയം, പിതാവ് ചെലവിന് പോലും പണം നല്‍കാറില്ലെന്നും ഇതിനിടെയാണ് വീണ്ടും വിവാഹം കഴിക്കുന്ന വിവരം അറിഞ്ഞതെന്നും ശാഫി അഹ് മദിന്റെ മക്കള്‍ പ്രതികരിച്ചു.

Keywords: Man arrested for marriage fraud while his fifth wedding, News, Marriage, Cheating, Wife, Children, Police, Arrested, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia