Arrested | ലൈംഗിക ബന്ധത്തിന് തയാറാകാതിരുന്ന പങ്കാളിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

 


ഗുരുഗ്രാം: (www.kvartha.com) ലൈംഗിക ബന്ധത്തിന് തയാറാകാതിരുന്ന പങ്കാളിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ശിവം കുമാറാണ് അറസ്റ്റിലായത്. ഗുരുഗ്രാമിലെ രാജീവ് ചൗകില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇരുപത്തെട്ടുകാരിയായ യുവതിയുടെ പരാതിയില്‍ സദര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വീട്ടിലെത്തിയ ഇയാള്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും, അതിനു തയാറാകാതിരുന്നപ്പോള്‍ സ്‌ക്രൂഡ്രൈവറുമായി ആക്രമിച്ചെന്നുമാണ് പരാതി. ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞു താമസിക്കുന്ന യുവതിയാണ് പരാതിക്കാരി.

ഗുരുഗ്രാമില്‍ ജോലിസംബന്ധമായി വാടകയ്ക്കു താമസിക്കുന്ന ഇവര്‍, അവിടെവച്ചാണ് യുപിക്കാരനായ ശിവം കുമാറിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയുമായി ശാരീരിക ബന്ധം പുലര്‍ത്തി.

Arrested | ലൈംഗിക ബന്ധത്തിന് തയാറാകാതിരുന്ന പങ്കാളിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

എന്നാല്‍, ഇയാള്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് തനിക്കൊപ്പം താമസിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഈ വിവരം അറിഞ്ഞ ശേഷം ഇയാളില്‍നിന്ന് അകലം പാലിച്ചു. എന്നാല്‍, വ്യാഴാഴ്ച വൈകുന്നേരം ബൈകിലെത്തിയ ഇയാള്‍, ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു. തയാറല്ലെന്നു പറഞ്ഞപ്പോള്‍ കുപിതനായി ആക്രമിച്ചെന്നാണ് പരാതി. സാരമായി പരുക്കേറ്റ യുവതിയെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Keywords:  Man Arrested for attacking woman, New Delhi, News, Man Arrested, Attack, Woman, Complaint, Probe, Injury, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia