വിനോദ സഞ്ചാരികളുടെ സാധനങ്ങള്‍ പിടിച്ചുപറിക്കുന്ന യുവാവും യുവതിയും അറസ്റ്റില്‍
Apr 12, 2014, 12:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പനാജി:(www.kvartha.com 12.04.2014) വിനോദ സഞ്ചാരികളുടെ സാധനങ്ങള്‍ പിടിച്ചുപറിക്കുന്ന യുവാവും യുവതിയും അറസ്റ്റില്‍. കര്‍ണാടക സ്വദേശി ജോണ്‍ റോഡിഗ്രൂസ്, മുംബൈ സ്വദേശിനി ദിവ്യ ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട ഇരുവരും ഗോവയില്‍ ഒരുമിക്കുകയായിരുന്നു.
അതിനുശേഷം ജീവിക്കാനായി വിനോദ സഞ്ചാരികളുടെ സാധനങ്ങളും മറ്റും പിടിച്ചുപറിക്കാന്‍ തീരുമാനിച്ചു. വിനോദ സഞ്ചാരികളുടെ പിറകിലൂടെ ബൈക്കിലെത്തുന്ന ഇവര്‍ ബാഗുകള്‍ തട്ടിപ്പറിക്കുകയായിരുന്നു.
പിടിച്ചു പറിക്കെതിരെ സഞ്ചാരികള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം പോലീസ് നടത്തിയ പരിശോധനയില്‍ ഇരുവരും പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ ദിവ്യ വീട്ടില്‍ നിന്നും ഒളിച്ചോടിയാണ്
ഗോവയിലെത്തിയത്. ദിവ്യയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ദിവ്യയെ കണ്ടെത്തിയ പോലീസ് രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

Keywords: Panaji, Goa, Police, Arrest, theft, Mumbai, Karnataka, Parents, Complaint, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.