Found Dead Body | ആരോരുമില്ലാത്ത വീട്ടിൽ മകന്റെ മൃതദേഹത്തിനരികിൽ 4 ദിവസത്തോളം കഴിഞ്ഞ് 82കാരൻ; സംഭവം പുറത്തറിഞ്ഞത് ദുർഗന്ധം വമിച്ചപ്പോൾ
Aug 31, 2022, 10:14 IST
ചണ്ഡീഗഡ്: (www.kvartha.com) ആരോരുമില്ലാത്ത വീട്ടിൽ മകന്റെ മൃതദേഹവുമായി നാല് ദിവസമായി കഴിഞ്ഞിരുന്ന 82കാരനെ സിറ്റി പൊലീസ് ആശുപത്രിയിലാക്കി. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. ദത്തുപുത്രനായ സുഖ്‌വീന്ദർ സിങ്ങിനൊപ്പം ബൽവന്ത് സിംഗ് എന്നയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
'പൊലീസിന് വീട്ടിലേക്ക് കടക്കാൻ വാതിൽ തകർക്കേണ്ടി വന്നു. അകത്തു കടന്നപ്പോൾ മകന്റെ മൃതദേഹത്തിനരികിൽ വയോധികൻ ഇരിക്കുന്നത് കണ്ടു. വയോധികൻ അർധ ബോധാവസ്ഥയിലും ഗുരുതരാവസ്ഥയിലുമായിരുന്നു. അദ്ദേഹം ഒന്നും പറഞ്ഞില്ല. അയാൾക്ക് അധികം സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് കാര്യമായൊന്നും അറിയില്ലെന്ന് തോന്നുന്നു', പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയ ബൽവന്ത് സിംഗ് ചികിത്സയിലാണ്.
'യുവാവ് അദ്ദേഹത്തിൻറെ വളർത്തു പുത്രനായിരുന്നു, അയാൾക്ക് സ്വന്തമായി കുട്ടികളില്ലായിരുന്നു, ആരെങ്കിലും അവരെ സന്ദർശിക്കാറുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, കഴിഞ്ഞ ഒരു മാസമായി വയോധികൻ അകത്തുണ്ടായിരുന്നു. അയാൾ ആരോടും അധികം സംസാരിക്കാറില്ല, ദുർഗന്ധം വമിച്ചപ്പോൾ ഞങ്ങൾക്ക് സംശയം തോന്നി, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല, ഞങ്ങൾ പൊലീസിനെ വിളിച്ചിരുന്നു', അയൽവാസി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.