Elephant Attack | വീടിനുള്ളില്‍ കയറി ആനയുടെ പരാക്രമം: 25കാരനേയും 6 വയസുള്ള മകളേയും ചവിട്ടിക്കൊന്നു; ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു
May 22, 2022, 19:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോര്‍ബ: (www.kvartha.com) വീടിനുള്ളില്‍ കയറി ആനയുടെ പരാക്രമം. യുവാവിനേയും മകളേയും ആന ചവിട്ടിക്കൊന്നു. ഛത്തീസ്ഗഡിലെ കൊരിയ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്.
മനേന്ദ്രഗഡ് ഫോറസ്റ്റ് റേന്‍ജിനു കീഴിലുള്ള ബെല്‍ഗാവ് ഗ്രാമത്തില്‍ ഗുലാബ് സിംഗ് ഗോണ്ടിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കടന്ന കാട്ടാന 25 കാരനായ ഗുലാബ് സിംഗ് ഗോണ്ടിനേയും ആറു വയസ്സുള്ള മകള്‍ ഷാനുവിനെയും ചവിട്ടിക്കൊന്നതായി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ (DFO) ലോക്നാഥ് പട്ടേല്‍ പറഞ്ഞു.
ഗോണ്ടിന്റെ ഭാര്യ സുനിത അത്ഭുതകരമായി രക്ഷപ്പെട്ടു. നിര്‍മാണത്തിലിരുന്ന വീട് ആനകള്‍ നശിപ്പിച്ചു. ഒടുവില്‍ അയല്‍വാസികളും അവിടെയെത്തിയ വനപാലകരും ചേര്‍ന്നാണ് ആനകളെ തുരത്തിയത്. മധ്യപ്രദേശില്‍ നിന്നും പാചിഡെര്മുകള് വന്നുവെങ്കിലും തിരിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.
വനംവകുപ്പ് ഉച്ചഭാഷിണിയിലൂടെ 10 ആനകളുടെ സഞ്ചാരത്തെക്കുറിച്ച് ഗ്രാമവാസികളെ അറിയിച്ചിരുന്നുവെങ്കിലും അപകടത്തില്‍പെട്ട കുടുംബം വനപ്രദേശത്തോട് ചേര്‍ന്ന സ്ഥലത്ത് താമസിക്കുന്നതിനാല്‍ അവര്‍ക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചില്ലെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
ഇരകളുടെ കുടുംബത്തിന് 25,000 രൂപ വീതം അടിയന്തര സഹായം നല്‍കിയതായും ബാക്കിയുള്ള നഷ്ടപരിഹാരം ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വിതരണം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ഗുജ, ജഷ്പൂര്‍, കോറിയ, ബല്റാംപൂര്, സൂരജ്പൂര്‍ ജില്ലകളും ബിലാസ്പൂര്‍ ഡിവിഷനിലെ കോര്‍ബ, റായ്ഗഢ് എന്നിവ ഉള്‍പ്പെടുന്ന സര്‍ഗുജ ഡിവിഷനും വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Man, 6-Year-Old Daughter Trampled To Death By Elephant In Chhattisgarh, New Delhi, News, Killed, Child, Family, Compensation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.