Attacks | 'സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തിന്റെ ജനനേന്ദ്രിയം 32-കാരന്‍ മുറിച്ചുമാറ്റി'

 


ADVERTISEMENT

ലക് നൗ: (www.kvartha.com) സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തായ 30-കാരന്റെ ജനനേന്ദ്രിയം 32-കാരന്‍ മുറിച്ചുമാറ്റിയെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ബറേയ്ലി സിവില്‍ ലൈന്‍സ് മേഖലയിലെ ഒരു ഹോടെലില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ 30-കാരനെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രതിയും ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്.
Aster_MIMS

Attacks | 'സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തിന്റെ ജനനേന്ദ്രിയം 32-കാരന്‍ മുറിച്ചുമാറ്റി'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ചികിത്സയില്‍ കഴിയുന്ന രണ്ടുപേരും മുനിസിപല്‍ കോര്‍പറേഷനിലെ കരാര്‍ തൊഴിലാളികളാണ്. ഒരുവര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 30-കാരന്‍ സുഹൃത്തായ 32-കാരനെ ഹോടെലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് ഇരുവരും ലൈംഗികബന്ധത്തിലേര്‍പെടുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങള്‍ 30-കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി പണം തട്ടിയതായും 32-കാരന്‍ പറഞ്ഞു.

ശനിയാഴ്ച ഇരുവരും വീണ്ടും ഹോടെലില്‍വെച്ച് കണ്ടുമുട്ടി. തുടര്‍ന്ന് മൊബൈല്‍ഫോണില്‍നിന്ന് വീഡിയോ നീക്കംചെയ്യാന്‍ പ്രതി സുഹൃത്തിനോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി വാക്കേറ്റവും തര്‍ക്കവും നടന്നതോടെ 30-കാരന്‍ സുഹൃത്തിനെ ആക്രമിച്ചു. ഇതിനിടെ മുറിയിലുണ്ടായിരുന്ന മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു.

ആക്രമണത്തിനിടെ പ്രതിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമായി പരിക്കേറ്റ 30-കാരനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ബറേയ്ലി ജില്ലാ ആശുപത്രിയിലെ മെഡികല്‍ ഓഫീസര്‍ അറിയിച്ചു.

സംഭവത്തില്‍ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോടെലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. ഉടന്‍തന്നെ കേസ് രെജിസ്റ്റര്‍ ചെയ്യും.

Keywords: Man, 32, Attacks friend's genitals in Uttar Pradesh, News, Attack, Hospital, Treatment, Police, CCTV, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia