SWISS-TOWER 24/07/2023

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യുപിഎയ്‌ക്കൊപ്പം നില്‍ക്കുമെന്ന് മമത

 


ADVERTISEMENT

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യുപിഎയ്‌ക്കൊപ്പം നില്‍ക്കുമെന്ന് മമത
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യുപിഎയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ വിഷയം ചര്‍ച്ച ചെയ്യാനായി മമത വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തും. ധനമന്ത്രി പ്രണബ് മുഖര്‍ജിയേയോ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയോ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കമെന്നാണ് കോണ്‍ഗ്രസിന്റെ താത്പര്യം. കലാമിനെ വീണ്ടും രാഷ്ട്രപതിയാക്കുന്നതിനോട് തനിയ്ക്ക് താത്പര്യമില്ലെന്നും മമത സൂചിപ്പിച്ചു.
രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തനിക്ക് പ്രത്യേക താത്പര്യങ്ങളില്ലെന്നും സോണിയ നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കാമെന്നും മമത കേന്ദ്രമന്ത്രി കമല്‍നാഥിനെ അറിയിച്ചുവെന്നാണ് സൂചന.
അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

English Summay
New Delhi:
Mamata Banerjee has reportedly agreed that she will go along with the candidate selected by the ruling coalition, the UPA, for the elections for the President of India.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia