SWISS-TOWER 24/07/2023

പണിമുടക്കിനോട് മമതക്ക് മമതയില്ല

 


ADVERTISEMENT

കല്‍ക്കട്ട: രണ്ടുദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ബംഗാളില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബന്ദ് നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ഓഫീസുകളും സ്‌കൂളുകളും കോളജുകളും കടകളുമെല്ലാം തുറന്നുപ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു.

കടകമ്പോളങ്ങള്‍ അടച്ചിടാന്‍ അനുവദിക്കില്ല. തുറന്നുപ്രവര്‍ത്തിച്ചതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. പണിമുടക്കിന്റെ പേരില്‍ ആരെങ്കിലും നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സമ്മര്‍ദം ചെലുത്തി ആരെയും പണിമുടക്കില്‍ പങ്കെടുപ്പിക്കാന്‍ നോക്കേണ്ടെന്നും മമത പറഞ്ഞു.
പണിമുടക്കിനോട് മമതക്ക് മമതയില്ല

ദക്ഷിണ 24 പര്‍ഗാനയിലെ ഡയമണ്ട് ഹാര്‍ബറില്‍ നടന്ന റാലിക്കിടയിലാണ് മമത തൊഴിലാളി യൂണിയനുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. സി.പി.എമ്മിന് രാഷ്ട്രീയനേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഈ പണിമുടക്ക്‌കൊണ്ട് ഉദ്ദേശിക്കുന്നത്. സി.പി.എം. ഭരണത്തില്‍ തിരിച്ചുവരുമെന്ന് ചിന്തിക്കുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും ബംഗാളില്‍ ഉണ്ട്. അവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും മമത കൂട്ടിച്ചേര്‍ത്തു. പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുമ്പും ബന്ദില്‍ പങ്കെടുത്തവരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു.

Keywords: Kolkatta, Government, Strike, Trade unions, Chief minister, Mamata Banerjee, Bandh, CPM, Schools and colleges, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia