'കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് പിന്നില്‍നിന്ന് തള്ളിയിട്ടു'; നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക് പരിക്ക്
Mar 10, 2021, 21:27 IST
കൊല്‍ക്കത്ത: (www.kvartha.com 10.03.2021) നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക് പരുക്ക്. കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് പിന്നില്‍നിന്ന് തള്ളിയിട്ടതായി മമത പറഞ്ഞു. ഇതൊരു ഗൂഢാലോചനയാണെന്നും തനിക്ക് ചുറ്റും പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
നന്ദിഗ്രാമില്‍ തങ്ങാന്‍ തീരുമാനിച്ചിരുന്ന മമത, കാലില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പ്രചാരണം വെട്ടിച്ചുരുക്കി ഉടന്‍തന്നെ കൊല്‍ക്കത്തയിലേക്ക് മടങ്ങി. പോകുന്ന വഴിക്ക് ആശുപത്രിയില്‍ കാണിച്ചു. എന്നാല്‍ വിഷയത്തില്‍ സംഭവം ഭരണകക്ഷിയുടെ രാഷ്ട്രീയ അടവാണെന്നു ബി ജെ പി ആരോപിച്ചു.
നന്ദിഗ്രാം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പിച്ചിരുന്നു. നന്ദിഗ്രാം ശിവക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം റോഡ് ഷോയായി ഹല്‍ദിയ സബ് ഡിവിഷണല്‍ ഓഫിസിലെത്തിയാണ് പത്രിക നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ മമതയുടെ എതിരാളി.
Keywords: News, National, India, Kolkata, West Bengal, Mamata Banerjee, Injured, Hospital, Congress, BJP, Allegation, Police, Security, Politics, Assembly Election, Assembly-Election-2021, Mamata suffers leg injury while campaigning in Nandigram#WATCH West Bengal CM Mamata Banerjee shifted to the back seat of her vehicle after she claimed she was pushed by a few people and suffered a leg injury in Nandigram pic.twitter.com/49wTQ5ye5S
— ANI (@ANI) March 10, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.