'ആധുനിക ത്സാന്‍സി റാണി'; തുടര്‍ച്ചയായി മൂന്നാംവട്ടവും പശ്ചിമ ബംഗാളില്‍ വെന്നിക്കൊടി നാട്ടിയ മമതയെ അഭിനന്ദിച്ച് കപില്‍ സിബല്‍
May 5, 2021, 15:24 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.05.2021) തുടര്‍ച്ചയായി മൂന്നാംവട്ടവും പശ്ചിമ ബംഗാളില്‍ വെന്നിക്കൊടി നാട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ അഭിനന്ദിച്ച് കപില്‍ സിബല്‍. ആധുനിക ത്സാന്‍സി റാണി എന്നാണ് മമതയെ കപില്‍ സിബല്‍ വിശേഷിപ്പിച്ചത്.
'അടിത്തട്ടില്‍ നിന്നുമുയിര്‍ത്ത ധൈര്യമുള്ള നേതാവും ആധുനിക ത്സാന്‍സി റാണിയുമായ അവര്‍ എന്തുവെല്ലുവിളികള്‍ വെന്നാലും ഏത് ഗോലിയാത്തുമാരെയും തോല്‍പ്പിക്കാമെന്ന് തെളിയിച്ചിരിക്കുന്നു' -കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
നേരത്തേ മമതയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ബംഗാളില്‍ സി പി എമിനൊപ്പം ചേര്‍ന്ന് മത്സരിച്ച് അമ്പേ പരാജയപ്പെട്ട സമയത്തും കോണ്‍ഗ്രസ് നേതാക്കള്‍ മമതയെ അഭിനന്ദിക്കുകയാണ്.
Keywords: News, National, India, New Delhi, Mamata Banerji, Kapil Sibal, Social Media, Twitter, Mamata Should Be Called Jhansi Ki Rani For Getting 2/3rd Majority Against Goliaths: SibalA courageous grassroots leader , a modern Jhansi ki Rani , has proven that no matter what the odds , Goliaths can be humbled
— Kapil Sibal (@KapilSibal) May 4, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.