ഫേസ്ബുക്ക് തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഒന്നാം സ്ഥാനം മമതക്ക്; രണ്ടാം സ്ഥാനത്ത് ഉമ്മന്‍ ചാണ്ടി

 


ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 20.05.2016) വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഫേസ്്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മമതയും ഉമ്മന്‍ചാണ്ടിയും. ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വ്യക്തി. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് രണ്ടാമതു വന്നത്. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ കക്ഷി ബിജെപിയും.

61% ചര്‍ച്ചകളും ബിജെപിയെ സംബന്ധിച്ചായിരുന്നു. മമതയെക്കുറിച്ച് 22 ശതമാനവും ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് 20 ശതമാനവുമായിരുന്നു ചര്‍ച്ചകള്‍. കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പു നടന്നത്. 2.2 കോടി പേര്‍ സമൂഹ മാധ്യമത്തില്‍ തിരഞ്ഞെടുപ്പു ചര്‍ച്ച നടത്തി. അതിലൂടെ 14.2 കോടി തവണ ആശയവിനിമയം നടന്നുവെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

ഫേസ്ബുക്ക് തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഒന്നാം സ്ഥാനം മമതക്ക്; രണ്ടാം സ്ഥാനത്ത് ഉമ്മന്‍ ചാണ്ടി

Keywords: National, India, Facebook, Election, Election-2016, Mamata Banerjee, Oommen Chandy, Social Network, Mamata most discussed politician on Facebook this election season.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia