SWISS-TOWER 24/07/2023

Mamata Challenges | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വെല്ലുവിളിച്ച് മമത ബാനര്‍ജി; 400 അല്ല, 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ച് കാണിക്കാന്‍ ആവശ്യം

 


കൃഷ്ണനഗര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെ പരിഹസിച്ചുകൊണ്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുറഞ്ഞത് 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ച് കാണിക്കാന്‍ മമത ബിജെപിയെ വെല്ലുവിളിച്ചു. കൃഷ്ണനഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നും മമത പ്രഖ്യാപിച്ചു. നിയമാനുസൃതം ഇന്‍ഡ്യന്‍ പൗരന്മാരെ വിദേശികളാക്കാനുള്ള കെണിയാണ് പൗരത്വ ഭേഭഗതി നിയമം. എന്നാല്‍ അത് പശ്ചിമ ബംഗാളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. എന്‍ ആര്‍ സിയും അനുവദിക്കില്ല. ഇവ കാരണം ആളുകള്‍ സമ്മര്‍ദത്തിലാണെന്നും മമത പറഞ്ഞു.

ഇന്‍ഡ്യ സഖ്യത്തെയും സിപിഎമിനെയും മമത വിമര്‍ശിച്ചു. സംസ്ഥാനത്ത് ഇന്‍ഡ്യ സഖ്യമില്ല. ബിജെപിക്ക് എതിരെ സംസാരിച്ചതിനാണ് തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്. അതുകൊണ്ടൊന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ തളര്‍ത്താന്‍ കഴിയില്ലെന്നും മമത പറഞ്ഞു.
Aster mims 04/11/2022

Mamata Challenges | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വെല്ലുവിളിച്ച് മമത ബാനര്‍ജി; 400 അല്ല, 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ച് കാണിക്കാന്‍ ആവശ്യം

Keywords: Mamata challenges BJP to ‘cross even 200 seats’ nationwide, says ‘Bengal means only TMC, no one else’, Kolkata, News, Mamata Banerjee, Challenges, BJP, 200 Seats, Politics, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia