തൃണമൂല്‍ കോണ്‍ഗ്രസ് യു പി എ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചു
Sep 18, 2012, 23:10 IST
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് യു പി എ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചു. വെള്ളിയാഴ്ച പാര്‍ട്ടിയുടെ മന്ത്രിമാര്‍ രാജിവയ്ക്കും. ഇതോടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി. തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമന്ററി പാര്‍ട്ടിയുടെ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം യു പി എയില്‍ നിന്ന് പിന്‍മാറുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു.
ഡീസല്‍ വില വര്‍ദ്ധന, സബ്‌സിഡിയോടെ പാചകവാതക സിലിണ്ടറുകള്‍ നല്‍കുന്നത് പരിമിതപ്പെടുത്തിയത്, ചില്ലറ വ്യാപ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചത് തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെ മമത രംഗത്ത് വന്നിരുന്നു. ഈ തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ 72 മണിക്കൂര്‍ സമയ പരിധിയും മമത കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍, മമത പറയുന്നത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. എന്നാല്‍, മമതയെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യു പി എ അധ്യക്ഷ സോണിയ ഗാന്ധിയും നീക്കം നടത്തിയിരുന്നു. പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാംത സംസാരിക്കാന്‍ വിസമ്മതിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന് പത്തൊമ്പത് എം പിമാരാണുള്ളത്. ആറ് കേന്ദ്രമന്ത്രിമാരുമുണ്ട്.യു പി എയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാല്‍, അതിന്റെ ഒരു ബഹുമാനവും ലഭിക്കാറില്ലെന്ന് മമത പത്രസമ്മേളനത്തില്‍ പരാതിപ്പെട്ടു. തങ്ങള്‍ പിന്‍തുണ പിന്‍വലിച്ചാല്‍ മറ്റ് പാര്‍ട്ടികളുടെ പിന്‍തുണയോടെ സര്‍ക്കാരിനെ നിലനിര്‍ത്തുമെന്ന് അറിയാമെന്ന് മമത വ്യക്തമാക്കി. എന്നാല്‍, അധികാരത്തിന് വേണ്ടി മാത്രമല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്. ജനങ്ങളുടെ പ്രശ്‌നമാണ് പാര്‍ട്ടിക്ക് വലുത്.
SUMMARY: Trinamool Congress, the second biggest constituent of the UPA, today dealt a major blow to the Manmohan Singh government when it decided to withdraw its support on the issue of petroleum price hike, FDI in retail and corruption.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.