മമതയുടെ അഗ്നിപരീക്ഷ സെപ്റ്റംബർ 30ന്; മുഖ്യമന്ത്രിയായി തുടരണമെങ്കിൽ ജയിച്ചേ പറ്റൂ!
Sep 4, 2021, 15:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 04.09.2021) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്ഥാനാർത്ഥിയാകുന്ന ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് നടക്കും. ബാബനിപുർ നിയമസഭ മണ്ഡലത്തിലാണ് മമത ബാനർജി മൽസരിക്കുക. ഇലക്ഷൻ കമീഷനാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണുക. മുഖ്യമന്ത്രിയായി തുടരണമെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ വിജയം നേടണം. ബംഗാളിലെ സംസെർഗഞ്ച്, ജാങിപുർ, ഒഡീഷയിലെ പിപ്ലി എന്നീ നിയമസഭ മണ്ഡലങ്ങളിലേയ്ക്കും ഉപതിരഞ്ഞെടുപ്പുകൾ അന്നേ ദിവസം തന്നെയാണ് നടക്കുക.
അതേസമയം, 31 മറ്റ് മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ കൊവിഡിനെ തുടർന്ന് നീട്ടിവെച്ചു. മഹാരാഷ്ട്ര, തെലങ്കാന, ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങൾ എന്നിവിടങ്ങളിലുള്ള ഉപതിരഞ്ഞെടുപ്പുകളാണ് നീട്ടിവെച്ചത്.
നേരത്തെ ബംഗാളിൽ തിരഞ്ഞെടുപ്പ് നടന്ന സമയങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ കുതിച്ചുയർന്നിരുന്നു. മെയ് മാസം മധ്യത്തോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ ഇരുപതിനായിരം കടന്നിരുന്നു. എന്നാലിപ്പോൾ ബംഗാളിലെ ദിനം പ്രതിയുള്ള ശരാശരി കൊവിഡ് കേസുകൾ 640 ആണ്.
SUMMARY: However, bypolls for 31 other constituencies - including those in Maharashtra, Telangana and a few northeastern states - have been deferred in light of the Covid situation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

