ടോള്‍ ബൂത്തുകളിലെ സൈനീക വിന്യാസത്തിനെതിരെ നടത്തിയ പ്രതിഷേധം സൈന്യത്തിനെതിരെയല്ല സര്‍ക്കാരിനും സര്‍ക്കാരിന്റെ നയത്തിനുമെതിരെയാണ് ; പരീക്കറിന്റെ കത്തിന് മമതയുടെ മറുപടി

 


കൊല്‍ക്കത്ത: (www.kvartha.com 10.12.2016) ടോള്‍ ബൂത്തുകളിലെ സൈനീക വിന്യാസത്തിനെതിരെ നടത്തിയ പ്രതിഷേധം സൈന്യത്തിനെതിരെയല്ല സര്‍ക്കാരിനും സര്‍ക്കാരിന്റെ നയത്തിനുമെതിരെയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ കത്തിന് മറുപടിയായി മുഖ്യമന്ത്രി മമത ബാനര്‍ജി.
ടോള്‍ ബൂത്തുകളിലെ സൈനീക വിന്യാസത്തിനെതിരെ നടത്തിയ പ്രതിഷേധം സൈന്യത്തിനെതിരെയല്ല സര്‍ക്കാരിനും സര്‍ക്കാരിന്റെ നയത്തിനുമെതിരെയാണ് ; പരീക്കറിന്റെ കത്തിന് മമതയുടെ മറുപടി


പശ്ചിമബംഗാളിലെ ചില ടോള്‍ ബൂത്തുകളിലെ സൈനീക വിന്യാസത്തിനെതിരെ മമത രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് പരീക്കര്‍ സൈന്യത്തിന്റെ മനോവീര്യം ചോര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് മമതയ്ക്ക് കത്തെഴുതിയുന്നു. ഈ കത്തിന് മറുപടി നല്‍കുകയായിരുന്നു മമത.

തന്റെ പരാതി സൈന്യത്തിനെതിരല്ല. നിങ്ങളുടെ സര്‍ക്കാരിനും സര്‍ക്കാരിന്റെ നയത്തിനുമെതിരെയാണ്. കാരണം സൈന്യം നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സൈന്യത്തിന്റെ കഴിവിനെയും രാജ്യസ്‌നേഹത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു' എന്നും പരീക്കറിന് അയച്ച കത്തില്‍ മമത പറയുന്നു. ഒപ്പം പരീക്കര്‍ അയച്ച കത്ത് തനിക്ക് ലഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിലുള്ള ആശ്ചര്യവും അവര്‍ കത്തില്‍ പ്രകടിപ്പിച്ചു. തന്റെ നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ പകപോക്കലിനായി ആദരണീയമായ ഒരു സംഘത്തെ ദുരുപയോഗം ചെയ്യുന്നത് ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും മമത പറയുന്നു.

അനാവശ്യവും അവ്യക്തവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കൂട്ടിന് രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയക്കാരുമുണ്ടെന്ന വിലയിരുത്തല്‍ നിങ്ങളുടെ പാര്‍ട്ടിക്കാണ് അനുയോജ്യം. ഞങ്ങള്‍ അതില്‍പ്പെടില്ല. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരേയൊരു വക്താവ് താനാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് പരീക്കര്‍ നടത്തുന്നത്.

 ഏതൊരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒരു കേന്ദ്രമന്ത്രിക്ക് യോജിച്ചതാണെന്ന് കരുതുന്നില്ല. പരീക്കര്‍ അത് തിരുത്തുമെന്ന് വിശ്വസിക്കുന്നുവെന്നും മമത പറയുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദത്തോടെയല്ല സൈനീക വിന്യാസം നടത്തിയതെന്നും മമത കത്തില്‍ ആവര്‍ത്തിച്ചു.


Also Read:
ആരാധനാലയത്തിന് നേരെ തീപന്തം എറിഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ; നാലുപേര്‍ പിടിയില്‍
Keywords:  Mamata Banerjee takes strong exception to Manohar Parrikar letter, Kolkata, Chief Minister, Protesters, Criticism, West Bengal, Complaint, Media, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia