പശ്ചിമബംഗാളില്‍ മമത രണ്ടാംതവണയും മുഖ്യമന്ത്രിയായി അധികാരമേറ്റു
May 27, 2016, 16:09 IST
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 27.05.2016) പശ്ചിമബംഗാളില്‍ മമത മുഖ്യമന്ത്രിയായി രണ്ടാംതവണയും അധികാരമേറ്റു. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഒട്ടേറെ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.
കഴിഞ്ഞ തവണ രാജ്ഭവനില്‍ ലളിതമായിട്ടായിരുന്നു സത്യപ്രതിജ്ഞ നടത്തിയത്. എന്നാല്‍ ഇത്തവണ റെഡ് റോഡില്‍ ആഡംബര പൂര്‍ണ്ണമായാണ് മമത അധികാരമേറ്റത്. 299 അംഗ നിയമസഭയില്‍ 211 സീറ്റുകള്‍ നേടിയാണ് മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
17 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 41 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയിലുള്ള ഒമ്പതു പേര് ഇത്തവണ ഇല്ല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കങ്ങളുടെ വേദി കൂടിയായി മമതയുടെ സത്യപ്രതിജ്ഞ ചടങ്ങ് .
ബംഗാള്‍ കണ്ട ഏറ്റവും വലിയ സത്യപ്രതിജ്ഞാ ചടങ്ങ് കാണുവാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. കേന്ദ്രത്തെ പ്രതിനിധീകരിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി, ബംഗാളില്‍ നിന്നുള്ള ബി.ജെ.പി മന്ത്രി ബാബുല്‍ സുപ്രിയോ എന്നിവരും എത്തി.
കൂടാതെ ലാലുപ്രസാദ് യാദവ്, ഫറൂഖ് അബ്ദുള്ള എന്നിവരും ചടങ്ങിനെത്തിയിരുന്നു. കൂടാതെ ഭൂട്ടാന്, ബംഗ്ളാദേശ് പ്രധാനമന്ത്രിമാരും സിനിമാ താരങ്ങളായ ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന്, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് പൊതുസ്വത്ത് നശിപ്പിച്ചുകളയുന്നതാണെന്ന വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളായ ഇടതും, കോണ്‍ഗ്രസും, ബി.ജെ.പിയും ചടങ്ങ് ബഹിഷ്കരിച്ചു. ജയലളിതാ സ്റ്റൈലില്‍ മമതയുടെ കൂറ്റന്‍ കട്ട് ഔട്ടുകള്‍ കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ ഉയര്‍ത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ പാസോ ക്ഷണപത്രികയോ ഇല്ലാത്ത ഇരുപതിനായിരത്തിലധികം പേരെ പ്രവേശിപ്പിക്കുകയും ചെയ്തു.
മമതയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റ് 41 മന്ത്രിമാര്‍ നാലു സംഘങ്ങളായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 2019ലെ ദേശീയ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയുമായി ഒരു മൂന്നാം മുന്നണി ഉണ്ടാവുമെന്നാണ് നിതീഷ് കുമാര്‍, അരവിന്ദ് കെജ്രിവാള്, അഖിലേഷ് യാദവ് എന്നീ നേതാക്കന്മാര് ചടങ്ങിനെത്തിയതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മമതയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റ് 41 മന്ത്രിമാര്‍ നാലു സംഘങ്ങളായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 2019ലെ ദേശീയ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയുമായി ഒരു മൂന്നാം മുന്നണി ഉണ്ടാവുമെന്നാണ് നിതീഷ് കുമാര്‍, അരവിന്ദ് കെജ്രിവാള്, അഖിലേഷ് യാദവ് എന്നീ നേതാക്കന്മാര് ചടങ്ങിനെത്തിയതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Also Read:
ഉദിനൂരില് ബി ജെ പി പ്രവര്‍ത്തകന്റെ ടയറുകള്‍ സൂക്ഷിച്ച ഷെഡ് തീവെച്ച് നശിപ്പിച്ചു; മൂന്നര ലക്ഷം രൂപയുടെ നഷ്ടം
Keywords: Mamata Banerjee takes center-stage for the oath of office, Kolkota, West Bengal, BJP, Congress, Sharukh Khan, Amitabh Bachchan, Jayalalitha, Criticism, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

