Mamata Banerjee | രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി മമത ബാനര്‍ജി; പുതിയ ഇന്‍ഡ്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് വിമര്‍ശനം

 


ന്യൂഡെല്‍ഹി: (www.kvartha.com) ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പുതിയ ഇന്‍ഡ്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് മമത കുറ്റപ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നുവെന്നും അവര്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാക്കള്‍ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി. സൂറത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയത്.

Mamata Banerjee | രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി മമത ബാനര്‍ജി; പുതിയ ഇന്‍ഡ്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് വിമര്‍ശനം

വെള്ളിയാഴ്ച ഉച്ചയോടെ ലോക്‌സഭ സെക്രടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച മാര്‍ച് 23 മുതല്‍ രാഹുല്‍ അയോഗ്യനാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

അംഗത്വം റദ്ദാക്കിയ സാഹചര്യത്തില്‍ വയനാട് എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രവേശിക്കാനോ നടപടികളില്‍ ഭാഗമാകാനോ പാടില്ലെന്ന് സെക്രടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ടികിള്‍ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ എട്ട് പ്രകാരവുമാണ് നടപടി. മേല്‍കോടതിയും ശിക്ഷ അംഗീകരിച്ചാല്‍ വയനായി ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.

Keywords:  Mamata Banerjee backs Rahul Gandhi, slams BJP: ‘Today, we witnessed’, New Delhi, News, Criticism, Mamata Banerjee, Rahul Gandhi, Lok Sabha, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia