ന്യൂഡല്‍ഹി: (www.kvartha.com 13.06.2016) വിവാദ മദ്യ വ്യവസായി വിജയ് മല്യ കോടികള്‍ വിലമതിക്കുന്ന തന്റെ രണ്ടു വസ്തുവകകള്‍ വിറ്റതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. കൂര്‍ഗിലെ വസ്തുവാണ് ഇതില്‍ പ്രധാനം. വില്‍പനയിലൂടെ ലഭിച്ച തുക മല്യയുടെയോ അദ്ദേഹത്തിന്റെ കമ്പനി അക്കൗണ്ടിലോ നിക്ഷേപിച്ചിട്ടുണ്ടോയെന്നും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി ബാങ്കുകളില്‍ നിന്നെടുത്ത 9,000 കോടി രൂപ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനു മല്യയ്‌ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നു ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണു വിജയ് മല്യ രാജ്യം വിട്ടത്. ഇതേതുടര്‍ന്ന് മല്യയുടെ പാര്‍ലമെന്റംഗത്വം റദ്ദാക്കിയിരുന്നു.
മല്യയുടെ 1,411 കോടിരൂപ വിലവരുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടിയതിനു തൊട്ടുമുന്‍പായിരുന്നു അദ്ദേഹത്തിന്റെ വസ്തുക്കളുടെ വില്‍പന നടത്തിയത്. ഇക്കാര്യം വ്യക്തമായതോടെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
ബാങ്ക് അക്കൗണ്ടിലുള്ള 34 കോടി രൂപ, ബംഗളൂരുവിലും മുംബൈയിലുമുള്ള ഫ് ളാറ്റുകള്‍, ചെന്നൈയിലുള്ള വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി, കൂര്‍ഗിലെ കാപ്പിത്തോട്ടം, ബംഗളൂരുവിലുള്ള യുബി സിറ്റി, കിങ് ഫിഷര്‍ ടവര്‍ എന്നിവയാണു കണ്ടുകെട്ടിയത്.
മല്യ അടയ്ക്കാനുള്ള തുക തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന്റെ വസ്തുവകകള്‍ ലേലത്തില്‍ വച്ചെങ്കിലും കോടികള്‍ വിലവരുന്ന വസ്തുക്കള്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ ലേലം മുടങ്ങുകയായിരുന്നു.
Also Read:
എടനീര്‍ ചൂരിമൂലയില്‍ സ്‌കൂട്ടറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരംKeywords: Mallya quietly sold off 2 properties before ED attached Rs 1411cr assets, New Delhi, Business Man, London, CBI, Parliament, Flat, Bangalore, Case, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.