Mallikarjun Kharge | ബിഹാറില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍, പിന്നെ ഇന്‍ഡ്യയുടനീളം കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രതിപക്ഷ നേതൃയോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (www.kvartha.com) 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള കരുനീക്കങ്ങള്‍ക്കായി പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ബിഹാറില്‍ യോഗം ചേരുകയാണ്. 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്‍കയ്യെടുത്ത് അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ, ആം ആദ്മി പാര്‍ടി, സമാജ് വാദി പാര്‍ടി, സിപിഎം, സിപിഐ, ആര്‍ജെഡി, ജെഡിയു, എന്‍സിപി, ശിവസേന (ഉദ്ധവ് താകറെ), ജെഎംഎം, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ്, മുസ്ലിം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികള്‍ പങ്കെടുക്കുന്നുണ്ട്. ബി എസ് പി, ബി ആര്‍ എസ് എന്നീ പാര്‍ടികള്‍ പങ്കെടുക്കില്ല. ബി എസ് പി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

യോഗത്തില്‍ സംസാരിച്ച അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ആശയം ബിഹാറില്‍ നിന്ന് വിഭിന്നമല്ലെന്ന് അറിയിച്ചു. രാജ്യത്തുടനീളമുള്ള പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കുന്നതില്‍ രാഹുല്‍ഗാന്ധി വഹിച്ച നിര്‍ണായക പങ്കിനെ കുറിച്ചും എടുത്തു പറഞ്ഞു.

ബിഹാറില്‍ നടക്കുന്ന പ്രതിപക്ഷ സമ്മേളനത്തില്‍ നമുക്ക് വിജയിക്കാന്‍ കഴിഞ്ഞാല്‍, പിന്നെ ഇന്‍ഡ്യയുടനീളം നമ്മെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. പ്രതിപക്ഷ സമ്മേളനത്തിന് മുന്നോടിയായി പട്‌നയില്‍ പാര്‍ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും രാഹുല്‍ ഗാന്ധിയേയും കൂടാതെ എന്‍സിപി നേതാവ് ശരത് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജിക്കൊപ്പമാണ് മമത ബാനര്‍ജി പട്‌നയിലെത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനും മുതിര്‍ന്ന എഎപി നേതാക്കളായ സഞ്ജയ് സിങ്ങിനും രാഘവ് ഛദ്ദക്കും ഒപ്പമാണ് കെജ് രിവാള്‍ എത്തിയത്. നേരത്തേ തീരുമാനിച്ച കുടുംബപരിപാടിയുള്ളതിനാല്‍ രാഷ്ട്രീയ ലോക ദള്‍ പ്രസിഡന്റ് ജയന്ത് ചൗധരി പരിപാടിയില്‍ പങ്കെടുക്കില്ല.
Aster mims 04/11/2022

Mallikarjun Kharge | ബിഹാറില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍, പിന്നെ ഇന്‍ഡ്യയുടനീളം കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രതിപക്ഷ നേതൃയോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Keywords: Mallikarjun Kharge gives ‘win Bihar, win country’ mantra ahead of opposition leaders' meet in Patna, Bihar, News, Politics, Congress, Meeting, Mallikarjun Kharge, Nitish Kumar, Rahul Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia