Health Issue | പ്രസംഗിക്കുന്നതിനിടെ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; തിരികെ വന്ന് വീണ്ടും പ്രസംഗം; മോദിയെ താഴെ ഇറക്കുന്നത് വരെ ജീവനോടെ ഉണ്ടാകും എന്ന് അധ്യക്ഷന്‍
● വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി
● പ്രസംഗം നിര്‍ത്താനൊന്നും അദ്ദേഹം തയാറല്ലായിരുന്നു.
കഠ് വ: (KVARTHA) തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കഠ് വയില്‍ പ്രസംഗത്തിനിടെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി. എന്നാല്‍ പ്രസംഗം നിര്‍ത്താനൊന്നും ഖര്‍ഗെ തയാറല്ലായിരുന്നു.
#WATCH | Jammu and Kashmi: Congress President Mallikarjun Kharge became unwell while addressing a public gathering in Kathua. pic.twitter.com/OXOPFmiyUB
— ANI (@ANI) September 29, 2024
നന്നേ അവശനായ അദ്ദേഹം വീണ്ടും പ്രസംഗം തുടര്‍ന്നെങ്കിലും പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാന്‍ ശ്രമിച്ചുവെങ്കിലും, വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ പോരാടുമെന്ന് ഖര്‍ഗെ പറഞ്ഞു. 'എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുന്നത് വരെ താന്‍ ജീവനോടെ ഉണ്ടാകും' എന്നാണ് പ്രസംഗ വേദിയിലേക്ക് തിരികെയെത്തിയ ഖര്‍ഗെ പറഞ്ഞത്.
#MallikarjunKharge #Congress #Election2024 #Modi #Health #Jammu