സൈനിക പോസ്റ്റിംഗുകളുടെ കാര്യത്തില്‍ സ്ത്രീ ഉദ്യോഗസ്ഥരെയും പുരുഷ ഉദ്യോഗസ്ഥരെയും ഒരുപോലെ പരിഗണിക്കാന്‍ സാധിക്കുകയില്ല; ശാരീരിക പ്രത്യേകതകളും വ്യക്തീകരണ സാഹചര്യങ്ങളും തടസം നില്‍ക്കുന്നു; സ്ത്രീ ഉദ്യോഗസ്ഥര്‍ തങ്ങളുടെ മേലധികാരികളായി വരുന്നത് പുരുഷ സൈനികര്‍ അംഗീകരിക്കില്ല; അവര്‍ ഇതിന് തക്കവണ്ണമുളള മാനസിക പരിശീലനം നേടിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 05.02.2020) സൈന്യത്തിലെ അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ അനുയോജ്യരായേക്കില്ലെന്നും അവരെ പുരുഷ കീഴുദ്യോഗസ്ഥര്‍ ഇതുവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്ഥിര കമ്മീഷന്‍ ലഭിച്ച ശേഷവും അധികാര സ്ഥാനങ്ങളില്‍ അവസരം ലഭിക്കാത്തതിനെ ചൊല്ലി സ്ത്രീ സൈനികര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

അതേസമയം കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാനസിക ചിന്തയിലും മാറ്റം വരുത്തണമെന്നും സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

 സൈനിക പോസ്റ്റിംഗുകളുടെ കാര്യത്തില്‍ സ്ത്രീ ഉദ്യോഗസ്ഥരെയും പുരുഷ ഉദ്യോഗസ്ഥരെയും ഒരുപോലെ പരിഗണിക്കാന്‍ സാധിക്കുകയില്ല; ശാരീരിക പ്രത്യേകതകളും വ്യക്തീകരണ സാഹചര്യങ്ങളും തടസം നില്‍ക്കുന്നു; സ്ത്രീ ഉദ്യോഗസ്ഥര്‍ തങ്ങളുടെ മേലധികാരികളായി വരുന്നത് പുരുഷ സൈനികര്‍ അംഗീകരിക്കില്ല; അവര്‍ ഇതിന് തക്കവണ്ണമുളള മാനസിക പരിശീലനം നേടിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

സൈനിക പോസ്റ്റിംഗുകളുടെ കാര്യത്തില്‍ സ്ത്രീ ഉദ്യോഗസ്ഥരെയും പുരുഷ ഉദ്യോഗസ്ഥരെയും ഒരുപോലെ പരിഗണിക്കാന്‍ സാധിക്കുകയില്ലെന്നും അവരുടെ ശാരീരിക പ്രത്യേകതകളും വ്യക്തീകരണ സാഹചര്യങ്ങളും അതിന് തടസം നില്‍ക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് അഭിഭാഷകരായ ആര്‍ ബാലസുബ്രഹ്മണ്യവും നീല ഗോഖലെയും കോടതിയില്‍ വാദിച്ചു. പോരാട്ട സാഹചര്യങ്ങളില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രതിബന്ധങ്ങളെക്കുറിച്ചും ഇരുവരും കോടതിയില്‍ സംസാരിച്ചു.

ഗ്രാമീണ സാഹചര്യങ്ങളില്‍ നിന്നും വരുന്ന, നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയോട് യോജിച്ചുകൊണ്ട് സേനയിലെടുത്ത പുരുഷ സൈനികര്‍, സ്ത്രീ ഉദ്യോഗസ്ഥര്‍ തങ്ങളെ മേലധികാരികളായി വരുന്നത് അംഗീകരിക്കില്ല. അവര്‍ ഇതിന് തക്കവണ്ണമുളള മാനസിക പരിശീലനം നേടിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

സ്ത്രീ ഉദ്യോഗസ്ഥരെ ഇത്തരം പോസ്റ്റുകളില്‍ നിയമിക്കുന്നത് സൈന്യത്തിലെ കരുത്തിനെ സാരമായി ബാധിക്കുമെന്നും അഭിഭാഷകര്‍ കോടതിയോട് പറഞ്ഞു. സാധാരണ ഉദ്യോഗങ്ങളിലേത് പോലെയല്ല സൈനികരുടെ പ്രവര്‍ത്തനമെന്നും ആ ജോലിക്ക് സമയപരിധികള്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ നിരന്തരം വരുന്ന സ്ഥലംമാറ്റങ്ങളും പോസ്റ്റിംഗുകളും സ്ത്രീ ഓഫീസര്‍മാരെയും അവരുടെ കുട്ടികളുടെ പഠനത്തെയും മറ്റും കാര്യമായി ബാധിക്കുമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, കഠിനമായ പോരാട്ട സാഹചര്യങ്ങള്‍ സ്ത്രീ ഉദ്യോഗസ്ഥരുടെ ശാരീരിക ക്ഷമതയ്ക്ക് അനുയോജ്യമല്ലെന്നും 14 വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് സ്ഥിര കമ്മീഷന്‍ അനുവദിക്കാമെങ്കിലും സൈന്യത്തില്‍ ഉയര്‍ന്ന അധികാരങ്ങള്‍ നല്‍കുന്നത് അനുയോജ്യമാകില്ലെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ പോരാട്ട വീര്യം പ്രകടമാക്കേണ്ട സാഹചര്യങ്ങളില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ അത് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് സ്ത്രീ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ മീനാക്ഷി ലേഖിയും ഐശ്വര്യ ഭട്ടിയും സുപ്രീം കോടതിയില്‍ പറഞ്ഞു.

വനിതകള്‍ യുദ്ധത്തടവുകാര്‍ ആകുന്നത് ഒഴിവാക്കപ്പെടണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പുരുഷന്മാരേക്കാള്‍ വളരെയധികം ഉയരാന്‍ കഴിയുന്ന വനിതകള്‍ എന്തിനാണ് തുല്യത എന്ന ചെറിയ ആവശ്യം ഉന്നയിക്കുന്നത് എന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ വാദത്തെ ഹര്‍ജിക്കാര്‍ എതിര്‍ത്തു.

അഭിനന്ദന്‍ വര്‍ദ്ധമാന്‍ എഫ് 16 വിമാനം വെടിവച്ചിട്ടപ്പോള്‍ അതിന്റെ മിഷന്‍ കമാന്‍ഡര്‍ വനിത ആയ മിന്റി അഗര്‍വാള്‍ ആയിരുന്നു എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മിന്റിയെ രാജ്യം യുദ്ധ സേവാ മെഡല്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമണത്തെ നേരിട്ട സൈനിക മിത്താലി മധുമിതയുടെയും ധീരത രാജ്യം അംഗീകരിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.

അതേ സമയം വനിതകളെ പൂര്‍ണ്ണമായും കമാന്‍ഡര്‍ പോസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പോലീസ് സേനയിലേക്ക് വനിതകള്‍ക്ക് നിയമനം നല്‍കിയപ്പോഴും എതിര്‍പ്പ് ഉയര്‍ന്നിരുന്നതായി ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്മാരായ ഡി.വൈ ചന്ദ്രചൂഡും അജയ് രസ്‌തോഗിയും ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്നവര്‍ മികച്ച സേവനം ആണ് കാഴ്ച വയ്ക്കുന്നത്. യുദ്ധഭൂമികളില്‍ ഒഴികെയുള്ള മേഖലകളില്‍ വനിതകളെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച്ച സുപ്രീംകോടതി വിധി പ്രസ്താവിച്ചേക്കും

Keywords:  Male troops won’t accept women commanders: Government to SC, News, New Delhi, Politics, Police, Supreme Court of India, Women, Criticism, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia