Maldives Tourism | മാലിദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വമ്പൻ ഇടിവ്; നയതന്ത്ര ബന്ധം വഷളായത് ടൂറിസത്തെ ബാധിച്ചു; കണക്കുകൾ പുറത്ത്

 


ന്യൂഡെൽഹി: (KVARTHA) കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും മാലിദ്വീപും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര തർക്കം മാലിദ്വീപിൻ്റെ വിനോദസഞ്ചാരത്തെ ബാധിച്ചതായി വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. മാലിദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം കുറവുണ്ടായതായി മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിൻ്റെ കണക്കുകൾ ഉദ്ധരിച്ച് മാലിദ്വീപ് വെബ്‌സൈറ്റ് അദാധു റിപ്പോർട്ട് ചെയ്തു.
  
Maldives Tourism | മാലിദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വമ്പൻ ഇടിവ്; നയതന്ത്ര ബന്ധം വഷളായത് ടൂറിസത്തെ ബാധിച്ചു; കണക്കുകൾ പുറത്ത്

ടൂറിസം മന്ത്രാലയത്തിൻ്റെ 2023 ലെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാർച്ച് നാല് വരെ 41,054 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ചു. ഈ വർഷം മാർച്ച് രണ്ട് വരെ രേഖപ്പെടുത്തിയ ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണം 27,224 ആണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13,830 ആൾക്കാരുടെ കുറവാണെന്ന് റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ വർഷം മാലദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു, എന്നാൽ ഈ വർഷം ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് വീണു. 2021 നും 2023 നും ഇടയിൽ വിനോദസഞ്ചാരികളുടെ കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിൻ്റെ ചിത്രങ്ങളെച്ചൊല്ലി മൂന്ന് മാലിദ്വീപ് ഉപമന്ത്രിമാർ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം ഉടലെടുത്തത്.

ഇന്ത്യ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഇടിവ് കാണുമ്പോൾ, മാലിദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ചൈന പെട്ടെന്ന് വർധനവ് രേഖപ്പെടുത്തി. ചൈനയും മാലിദ്വീപും തമ്മിലുള്ള ബന്ധം ശക്തമാകുമ്പോൾ, 2024-ൽ 54,000-ത്തിലധികം വിനോദസഞ്ചാരികൾ രാജ്യത്ത് എത്തിയിട്ടുണ്ട്.

Keywords: Maldives, Tourism, National, Travel, New Delhi, Diplomacy, Indian, Website, Report, Narendra Modi, Lakshadweep, China, Maldives Records Big Drop In Indian Tourists Amid Diplomatic Row.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia