Discussions | മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം: മുസ്ലിം നേതാക്കളുമായ കൂടിക്കാഴ്ചയിൽ ശ്രദ്ധേയമായ ചർച്ചകൾ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (KVARTHA) മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി വിവിധ ഇന്ത്യൻ മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഫലസ്തീൻ പ്രശ്നം, ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടന്നു.

ലോകത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള ഇന്ത്യയിലെ ഉത്തരേന്ത്യൻ മുസ്ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫലസ്തീൻ പ്രശ്‌നത്തിലെ ലോക രാഷ്ട്രങ്ങളുടെ മൗനം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ വിഷയത്തിലുള്ള ഇടപെടലുകൾക്ക് മലേഷ്യൻ പ്രധാനമന്ത്രി നേതൃത്വം വഹിക്കണമെന്ന് ഇന്ത്യൻ പണ്ഡിതന്മാർ ആവശ്യപ്പെട്ടു. ഇന്ത്യൻ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദിനെ പ്രതിനിധീകരിച്ചുകൊണ്ട് മുസ്ലിം ജമാഅത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡൽഹി ജമാ മസ്ജിദ് ഇമാം അഹ്‌മദ് ബുഖാരി തുടങ്ങിയ വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.