Dead | കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശിയെന്ന് പൊലീസ്

 


ADVERTISEMENT

ശിവമൊഗ്ഗ: (KVARTHA) കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശിയും ടാപിങ് തൊഴിലാളിയുമായ സിജു (44) ആണ് മരിച്ചത്. സിജുവിനൊപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Dead | കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശിയെന്ന് പൊലീസ്

ഒരാഴ്ച മുമ്പാണ് സിജു ടാപിങ് ജോലിക്കായി ശിവമൊഗ്ഗയിലെത്തിയത്. തിരുവനന്തപുരം സ്വദേശിയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ടാപിങ് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പരുക്കേറ്റ സിജുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം രക്ഷപ്പെട്ട തിരുവനന്തപുരം സ്വദേശിയെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Keywords:  Malayali youth murder in Shivamogga, Shivamogga, News, Siju, Dead Body, Murder, Police, Hospital, Probe, Rescued, National News. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia