Found Dead | മലയാളി യുവാവിനെ ബെംഗ്ലൂറില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Aug 27, 2022, 16:00 IST
ADVERTISEMENT
ബെംഗ്ലൂറു: (www.kvartha.com) മലയാളി യുവാവിനെ ബെംഗ്ലൂറില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി ചൊക്ലി മേക്കുന്ന് ചേറ്റുകുഴിയില്‍ ചന്ദ്രന്റെയും ആനന്ദവല്ലിയുടെയും മകന് അശ്വന്തിനെ (21) യാണ് എച് എസ് ആര് ലേഔടിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
എട്ട് മാസത്തോളമായി ബൊമ്മനഹള്ളിയിലെ സ്വകാര്യ ഇലക്ട്രോണിക്സ് കംപനിയില്‍ ജോലി ചെയ്തുവരികയാണ്. മൃതദേഹം സെയ്ന്റ് ജോണ്‍സ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച പോസ്റ്റ്മോര്‍ടം നടത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. ഓള് ഇന്‍ഡ്യ കെ എം സി സി പ്രവര്‍ത്തകര്‍ ആശുപത്രി നടപടികള്‍ക്ക് നേതൃത്വം നല്കി.
സഹോദരി: പരേതയായ ആതിര.
Keywords: Malayali youth found dead in Bangalore, Bangalore, News, Dead Body, Thalassery, Suicide, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

