Obituary | ബംഗളൂരുവിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ന്യൂമോണിയക്ക് ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം
● ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം
● കാര്‍ഡിയാക് ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അപകടം
● മൃതദേഹം കാണിച്ചില്ലെന്ന് ബന്ധുക്കള്‍
ബംഗളൂരു: (KVARTHA) ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ന്യൂമോണിയക്ക് ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം. ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപ്പിടിത്തത്തില്‍ പുനലൂര്‍ സ്വദേശിയായ അക്കൗണ്ടന്റ് സുജയ് പണിക്കര്‍ (35) ആണ് മരിച്ചത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ രണ്ടാഴ്ചയായി സുജയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് തീപ്പിടിത്തം ഉണ്ടായത്. കാര്‍ഡിയാക് ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിച്ചത്. സുജയ് യുടെ മുറിയില്‍ കിടക്കയ്ക്ക് മുകളിലായാണ് തീപ്പിടിച്ചത്. നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ചെറിയ പരുക്കുകളുണ്ട്.
അതിനിടെ സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുജയ് യുടെ കുടുംബം രംഗത്തെത്തി. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. എന്നാല്‍ തീപ്പിടിത്തത്തില്‍ ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
#BengaluruFire #HospitalTragedy #MalayaliDies #KeralaNews #ICUFire #HospitalAccident