ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സുഹൃത്തുക്കളെ അറിയിച്ചശേഷം 30 കാരനായ മലയാളി ഐടി ജീവനക്കാരന്‍ തീവണ്ടിക്കുമുന്നില്‍ ചാടിമരിച്ചു

 


ADVERTISEMENT


ബെംഗളൂരു: (www.kvartha.com 14.06.2020) സുഹൃത്തുക്കളെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് അറിയിച്ചശേഷം 30 കാരനായ മലയാളി ഐടി ജീവനക്കാരന്‍ തീവണ്ടിക്കുമുന്നില്‍ ചാടിമരിച്ചു. കോഴിക്കോട് മണ്ണൂര്‍ സ്വദേശി അജീഷ് കെ വിജയനാണ് മരിച്ചത്. മാരുതിനഗറില്‍ താമസിച്ച് ബെംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു.

ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സുഹൃത്തുക്കളെ അറിയിച്ചശേഷം 30 കാരനായ മലയാളി ഐടി ജീവനക്കാരന്‍ തീവണ്ടിക്കുമുന്നില്‍ ചാടിമരിച്ചു

ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ താമസസ്ഥലത്തുനിന്നുപോയ യുവാവ് രാവിലെ ഒമ്പതുമണിയോടെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് ജീവനൊടുക്കാന്‍ പോകുന്നുവെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പലതവണ അജീഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ മഡിവാള പോലീസില്‍ പരാതിനല്‍കി.

വൈകീട്ടു നാലുമണിയോടെ ഹൊറമാവ് റെയില്‍വേ പാലത്തിനുസമീപമാണ് മൃതദേഹം കണ്ടെത്തി. ബൈയപ്പനഹള്ളി പൊലീസ് കേസെടുത്തു. മേയ് 16-നാണ് അജീഷ് മാരുതിനഗറിലെ താമസസ്ഥലത്തെത്തിയത്. ഈമാസം 16-ന് ഒഴിയുമെന്ന് അറിയിച്ചിരുന്നതായി കെട്ടിട ഉടമ പറഞ്ഞു.

Keywords:  News, National, India, Bangalore, Youth, Suicide, Obscene, Police, Death, Case, Friends, Malayali Youth Commits Suicide in Bengaluru
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia