കോയമ്പത്തൂരിലെ ഹോടെല്‍ മുറിയില്‍ മലയാളി സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍; കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്
Aug 9, 2021, 10:21 IST
കോയമ്പത്തൂര്‍: (www.kvartha.com 09.08.2021) കോയമ്പത്തൂരില്‍ മലയാളി സ്ത്രീയെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു(46) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുസ്തഫ പരിക്കേറ്റ് ചികിത്സയിലാണ്.
കോയമ്പത്തൂര്‍ നഗരത്തിലെ കാട്ടൂരിലുള്ള ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ ഹോടെലില്‍ ജൂലൈ 26നാണ് ഇവര്‍ താമസം തുടങ്ങിയത്. രണ്ടു ദിവസമായി മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഹോടെല്‍ ഉടമകള്‍ വാതില്‍ കുത്തിതുറന്ന് അകത്ത് കടക്കുകയായിരുന്നു.
ബിന്ദുവിന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഇതിനടുത്ത് തന്നെ അതീവ ഗുരുതര പരിക്കുകളോടെയാണ് മുസ്തഫയെ കണ്ടെത്തിയത്. ഇയാളെ കോവൈ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.