Died | ചികിത്സയിലായിരുന്ന മനോജും വിടവാങ്ങി; ജമ്മു കശ്മീര്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 5 ആയി
Dec 9, 2023, 13:06 IST
ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീര്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. പരുക്കേറ്റ് കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. ചിറ്റൂര്‍ സ്വദേശി മനോജാണ് മരിച്ചത്. മനോജിന്റെ മൃതദേഹം കേരളത്തിലെത്തിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.
അപകടത്തില്‍ മരിച്ച മറ്റ് നാല് യുവാക്കളുടെ മൃതദേഹം വെള്ളിയാഴ്ച (08.12.2023) പുലര്‍ചെയാണ് ജന്മനാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മലാളികളായ രാജേഷ്, അരുണ്‍, മനോജ് എന്നിവര്‍ ചികിത്സയിലാണ്.
കഴിഞ്ഞ മാസം 30ന് ട്രെയിന്‍ മാര്‍ഗം ജമ്മു കശ്മീരിലേക്ക് വിനോദയാത്ര പോയ 13 അംഗ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ഡ്രൈവറും നാല് മലയാളികളുമടക്കം അഞ്ച് പേരാണ് ആദ്യം മരിച്ചത്. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്.
സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നുവെന്ന് രക്ഷപ്പെട്ടയാള്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.