'അടുപ്പില്‍ നിന്ന് കുടല് പുറത്തേക്ക് വരുന്നു, ഭയാനകമായ കാഴ്ച', തന്തൂരി അടുപ്പില്‍ വെന്തിറങ്ങുന്ന മൃതദേഹം നേരില്‍ കണ്ട മലയാളി ഉദ്യോഗസ്ഥന് കൊലപാതകത്തെക്കുറിച്ച് പറയുന്നു
Jul 4, 2020, 13:11 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 04.07.2020) ഡെല്‍ഹി തന്തൂരി കൊലപാതകത്തെക്കുറിച്ച് നേരില്‍ കണ്ട മലയാളി ഉദ്യോഗസ്ഥനില്‍ ഇപ്പോഴും നടുക്കം മാറിയിട്ടില്ല. തന്തൂരി അടുപ്പില്‍ വെന്തിറങ്ങുന്ന മൃതദേഹം നേരില്‍ കണ്ട മലയാളി പൊലീസ് കോണ്‍സ്റ്റബിള്‍ നസീര്‍ കുഞ്ഞ് പൊലീസ് വകുപ്പിലെ ചില പ്രശ്നങ്ങള്‍ കാരണം വിആര്‍എസ് എടുത്തശേഷം കരുനാഗപ്പള്ളിയില്‍ വിശ്രമജീവിതത്തിലാണ്. 1995 ജൂലൈ 2 രാത്രി പട്രോളിങ്ങിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നസീര്‍ കുഞ്ഞ് കണ്ടെത്തുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സുശാല്‍കുമാര്‍ ശര്‍മ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി തന്തൂരി അടുപ്പിലിട്ട് ചുടുകയായിരുന്നു. മനുഷ്യശരീരം വെന്തിറങ്ങുന്നത് നേരില്‍ കണ്ട അനുഭവം കൊലപാതകം നടന്ന് കാല് നൂറ്റാണ്ട് പിന്നിടുമ്പോഴും അദ്ദേഹത്തില്‍ ഞെട്ടലുണ്ടാക്കുന്നു.
കൊലപാതകം തെളിഞ്ഞശേഷം കോടതിയും കേസുമായി മുന്നോട്ട് പോയ നസീറിന് പിന്മാറാന് ഭീഷണികള്‍ ഉണ്ടാവുകയും താമസിച്ചിരുന്ന വീടിനുനേരെ വെടിവെയ്പ്പും ഉണ്ടായി. എന്നാല്‍ ഇതിലൊന്നും നിലപാട് മാറില്ലെന്ന് കണ്ട് പൊലീസുകാരന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പക്ഷേ കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടും വരെ നസീര്‍ കുഞ്ഞ് ഉറച്ചു നിന്നു. 2003 നവംബര്‍ നാലാം തീയ്യതിയാണ് സുശീല്‍കുമാറിനെ ശിക്ഷിച്ച് വിധി വന്നു.
കൊലപാതകം കണ്ടെത്തിയ നസീര്‍കുഞ്ഞിന് വകുപ്പ് സ്ഥാനക്കയറ്റം നല്‍കിയെങ്കിലും ശമ്പളം വര്‍ധിപ്പിക്കുന്നതിലടക്കം ഉണ്ടായ പ്രശ്നങ്ങള്‍ കോടതികയറി. ഇതോടെ വിആര്‍എസ് എടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. ഈ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയില്‍ നടക്കുന്നു.
Keywords: News, National, India, New Delhi, Death, Killed, Case, Police men, Congress, Wife, Malayali police officer witness of thandoori murder case

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.