മലയാളി നഴ്‌സിനുനേരെ ഡെല്‍ഹിയില്‍ പൊലീസിന്റെ ക്രൂര മര്‍ദനം; ആശുപത്രി ജീവനക്കാരനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കലിയടങ്ങാതെ നിയമപാലകര്‍; ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.04.2020) മലയാളി നഴ്‌സിനുനേരെ ഡെല്‍ഹിയില്‍ പൊലീസിന്റെ ക്രൂര മര്‍ദനം. പശ്ചിം വിഹാറിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന വിഷ്ണുവിനാണ് വെള്ളിയാഴ്ച വൈകിട്ട് മര്‍ദനമേറ്റത്. ആശുപത്രിയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്കു മടങ്ങിയതായിരുന്നു വിഷ്ണു. എന്നാല്‍, അടച്ചിടല്‍ വേളയില്‍ ഇറങ്ങി നടന്നുവെന്നു പറഞ്ഞ് പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ആശുപത്രി ജീവനക്കാരനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും പൊലീസുകാര്‍ മര്‍ദിക്കുന്നതില്‍ നിന്നും പിന്മാറിയില്ല. ദേഹത്തു മര്‍ദനമേറ്റതിന്റെ പാടുകളും കാണാം. വിഷ്ണുവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നേതാക്കളായ റിന്‍സ് ജോസഫും ജോള്‍ഡിനും ആവശ്യപ്പെട്ടു.

മലയാളി നഴ്‌സിനുനേരെ ഡെല്‍ഹിയില്‍ പൊലീസിന്റെ ക്രൂര മര്‍ദനം; ആശുപത്രി ജീവനക്കാരനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കലിയടങ്ങാതെ നിയമപാലകര്‍; ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍

അടച്ചിടല്‍ ആരംഭിച്ചശേഷം പലയിടങ്ങളിലായി ഇങ്ങനെ നഴ്‌സുമാര്‍ അക്രമിക്കപ്പെട്ടിരുന്നു. തെക്കന്‍ ഡെല്‍ഹിയിലെ ആശുപത്രിയിലും കഴിഞ്ഞ മാസം നഴ്‌സുമാര്‍ക്കുനേരെ മര്‍ദനമുണ്ടായി. നഴ്‌സുമാരെ ബൈക്കിലും മറ്റും ആശുപത്രിയില്‍ കൊണ്ടുവിട്ടു മടങ്ങുന്നതിനിടയും ചിലര്‍ക്ക് പൊലീസിന്റെ മര്‍ദനമേറ്റു.

Keywords:  Malayali nurse attacked by police in Delhi, New Delhi, News, Lockdown, Nurse, Attack, Police, Injured, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script