Accidental Death | ട്രാക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

 


ചെന്നൈ: (www.kvartha.com) ട്രാക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂര്‍ സ്വദേശിനിയും താംബരം എംസിസി കോളജ് വിദ്യാര്‍ഥിനിയുമായ നിഖിത കെ സിബി (19) ആണു മരിച്ചത്. 

Accidental Death | ട്രാക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ഒന്നാം വര്‍ഷ ബി എസ് സി സൈകോളജി വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് തട്ടിയാണ് അപകടം. ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം.

ഇരുമ്പുലിയൂരിലെ പഴയ റെയില്‍വേ ഗേറ്റിന് സമീപമുള്ള ട്രാക് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോള്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഹെഡ്‌ഫോണില്‍ സംസാരിച്ചു കൊണ്ടു ട്രാക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ എത്തിയതു ശ്രദ്ധിക്കാന്‍ കഴിയാതെ പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിഖിത സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Keywords: Malayali College Student died After Train Hits While Crossing Railway Track, Chennai, News, Accidental Death, Student, Police, Railway Track, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia