മുംബൈയില്‍ അസുഖം ബാധിച്ച് ചികിത്സ കിട്ടാതെ മലയാളി മരിച്ചു; സഹായാഭ്യര്‍ത്ഥനയുമായി ഭാര്യ മൃതദേഹത്തിന് കാവലിരുന്നത് ഒന്‍പത് മണിക്കൂര്‍
May 26, 2020, 17:18 IST
ADVERTISEMENT
മുംബൈ: (www.kvartha.com 26.05.2020) അസുഖം ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ച മലയാളിയുടെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂര്‍. മുംബൈയിലെ വീട്ടില്‍ വച്ച് മരിച്ച കാന്തിവ്‌ലി ഠാക്കൂര്‍ കോംപ്ലക്‌സ് ഓം സിദ്ധിവിനായക് കോംപ്ലക്‌സില്‍ താമസിക്കുന്ന മല്ലപ്പിള്ളി പാടിമണ്‍ കുറിച്ചിയില്‍ ഈന്തനോലിക്കല്‍ മത്തായി വര്‍ഗീസിന്റെ മൃതദേഹത്തിനാണ് ഭാര്യ കാവലിരുന്നത്.
രാവിലെ മുതല്‍ പലരോടും സഹായാഭ്യര്‍ത്ഥന നടത്തി കാത്തിരിക്കുകയായിരുന്നു ഭാര്യ ഏലിയാമ്മ. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് മത്തായി വര്‍ഗീസ് മരിച്ചത്. മക്കളില്ലാത്ത ഇവര്‍ പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിക്കാന്‍ മുതിര്‍ന്നില്ല.
സഹായത്തിന് അഭ്യര്‍ത്ഥിച്ചവരെല്ലാം കൊവിഡ് രോഗം ഭയന്ന് മാറിനില്‍ക്കുകയാണ് ചെയ്തത്. ഒടുവില്‍ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വൈകിട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ എത്തി മൃതദേഹം സംസ്‌കരിച്ചത്. പവെയ് റിനൈസെന്‍സ് ഹോട്ടലില്‍ എക്‌സിക്യൂട്ടീവ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു മത്തായി വര്‍ഗീസ്.
അലര്‍ജിയെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പരിശോധന നടത്തിയത്. മൂന്ന് ദിവസത്തിന് ശേഷം പനി ആരംഭിക്കുകയും സാംപിള്‍ കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു . അതിനിടയില്‍ കടുത്ത ശ്വാസതടസ്സവും ആരംഭിച്ചിരുന്നു. അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിത ഗുരുതരമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ വച്ച് മരിച്ചത്.

Keywords: News, National, India, Dies, Husband, Wife, diseased, Dead Body, Malayalee Dies without Treatment Body was Kept by His Wife for 9 Hours
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.