കൊവിഡ്-19; മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

 


ADVERTISEMENT

മുംബൈ: (www.kvartha.com 05.05.2020) കൊവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ സ്വദേശി മേഴ്‌സി ജോര്‍ജ് (69) ആണ് മുംബൈയില്‍ മരിച്ചത്. മുബൈയിലെ അന്ധേരിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്‌സി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തിങ്കളാഴ്ച 711 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14541 ആയി. 35 പേര്‍ തിങ്കളാഴ്ച മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 583 ആയി.

കൊവിഡ്-19; മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. രോഗികളുടെ എണ്ണം 9000കടന്നു. ധാരാവിയില്‍ രോഗികള്‍ 600 കടന്നു. 42 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈ ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ 6 സബ് ഇന്‍സ്‌പെക്ടര്‍മാരടക്കം 12 പൊലീസുകാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു.

Keywords:  News, National, India, Mumbai, Maharashtra, COVID19, Death, Malayalee dies in Mumbai due to covid-19
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia