ചെന്നൈയില്‍ 80കോടിയുടെ നിക്ഷേപ തട്ടിപ്പ്; മലയാളി അറസ്റ്റില്‍

 


ADVERTISEMENT

ചെന്നൈ: അസംസ്‌കൃത സ്വര്‍ണം, ഇന്ധനം എന്നിവയുടെ നിക്ഷേപത്തിലൂടെ വന്‍ലാഭം കൊയ്യാമെന്ന വ്യാജേന 80 കോടി രൂപ നിക്ഷേപതട്ടിപ്പ് നടത്തിയ മലയാളി ചെന്നൈയില്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.പി പ്രകാശിനെയാണ് ചൊവ്വാഴ്ച തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ചെന്നൈയില്‍ 80കോടിയുടെ നിക്ഷേപ തട്ടിപ്പ്; മലയാളി അറസ്റ്റില്‍രണ്ടു കോടി മുതല്‍ എട്ടു കോടി രൂപ വരെയാണ് പ്രകാശ് പലരില്‍ നിന്നുമായി വാങ്ങിയത്. രാജ്യാന്തര വിപണിയില്‍ ഏറ്റക്കുറച്ചില്‍ വരുന്നതിനനുസരിച്ച് കൊടുത്ത തുകയുടെ 40 ശതമാനം മുതല്‍ 80 ശതമാനം വരെ ലാഭം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് പ്രകാശ് പണം വാങ്ങിയിരുന്നത്.

അതേസമയം പ്രകാശിന്റെ കുടുംബാംഗങ്ങളും തട്ടിപ്പില്‍ പങ്കാളികളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രകാശിന്റെ ഭാര്യ, സഹോദരി, മാതാപിതാക്കള്‍ എന്നിവരെയും കേസില്‍

പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.  ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Also Read: 
റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ മോഷണം പോയി

Keywords:  Corruption, Malayali, Prakash, Participate, Chennai, Arrest, Parents, Family, Kannur, Crime Branch, Gold, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia