Malali mosque | മലാലി മസ്ജിദ്: കമീഷനറെ നിയമിച്ച് സർവേ നടത്തണമെന്ന് വി എച് പി; എതിർത്ത് മസ്ജിദ് കമിറ്റി; കോടതിയിൽ വാദം തുടരുന്നു

 


ADVERTISEMENT

മംഗ്ളുറു: (www.kvartha.com) കർണാടകയിലെ മംഗ്ളുറു മലാലിയിലെ പഴയ മസ്ജിദിന് കീഴില്‍ ഹിന്ദു ക്ഷേത്രം പോലെയുള്ള ഒരു വാസ്തുവിദ്യാ ഡിസൈന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി വിശ്വഹിന്ദു പരിഷത് (വി എച് പി) സമർപിച്ച ഹർജിയിൽ പ്രാദേശിക കോടതി ബുധനാഴ്ച വാദം കേൾക്കൽ പുനരാരംഭിച്ചു. മലാലിയിലെ ജുമാ മസ്ജിദ് സർവേ നടത്താൻ കോടതി നിയോഗിച്ച കമീഷൻ വേണമെന്ന വി എച് പിയുടെ ആവശ്യത്തെ അസയ്യിദ് അബ്ദുല്ലാഹിൽ മദനി മസ്ജിദ് അഡ്മിനിസ്‌ട്രേറ്റീവ് കമിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർക്കുകയും മസ്ജിദ് പരിസരത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് ഏർപെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന് കോടതിയോട് അഭ്യര്ഥിക്കുകയും ചെയ്തു.
  
Malali mosque | മലാലി മസ്ജിദ്: കമീഷനറെ നിയമിച്ച് സർവേ നടത്തണമെന്ന് വി എച് പി; എതിർത്ത് മസ്ജിദ് കമിറ്റി; കോടതിയിൽ വാദം തുടരുന്നു


1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വി എച് പി ഹർജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച അഭിഭാഷകൻ മൂന്നാം അഡീഷണൽ സിവിൽ കോടതിയിൽ ഹർജി സമർപിച്ചിരുന്നു. കോടതി ഒരു കമീഷനറെ നിയമിക്കണമെന്നും സ്ഥലത്തിന്റെ സർവേയ്ക്ക് ഉത്തരവിടണമെന്നും വി എച് പിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ചിദാനന്ദ കെദിലയ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. കോടതി കമീഷനറെ പുരാവസ്തു വകുപ്പിന് സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസത്തിൽ, നവീകരണത്തിനായി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റുകയും അവിടെ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്നുമാണ് ഹിന്ദുത്വ സംഘടനകൾ പറയുന്നത്. ഇതിന് പിന്നാലെ ആരാധനാലയത്തിന്റെ മതസ്വഭാവം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അവർ ഹർജി നൽകുകയായിരുന്നു.
അന്വേഷണം നടത്തണമെന്നും അതുവരെ തൽസ്ഥിതി തുടരണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഹരജി പരിഗണിച്ച്, അവിടെയുള്ള കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയോ പൊളിക്കുകയോ ചെയ്യുന്നതിൽ നിന്ന് മസ്ജിദ് അധികൃതരെ വിലക്കുകയും ചെയ്തു. തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള പ്രസക്തമായ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് കോടതിയിൽ നേരിടുമെന്നും മസ്ജിദ് മാനജ്‌മെന്റ് പറയുന്നു.

Keywords: Malali mosque management opposes VHP’s survey demand, National, News, Top-Headlines, Karnataka, Mangalore, Masjid, Temple, Court, Survey.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia