Uroos Mubarak | മലബാറിലെ ചരിത്ര പ്രസിദ്ധമായ പെരിങ്ങത്തൂര്‍ ജുമുഅത്ത് പള്ളി അശൈഖ് അലിയ്യുല്‍ കൂഫി തങ്ങള്‍ ഉറൂസ് മുബാറക് തുടങ്ങി; ജുലായ് 6 വരെ നീണ്ടുനില്‍ക്കും


മൗലീദ് പരായണത്തിനും കൂട്ട സിയാറത്തിനും ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കി
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സുപ്രഭാതം വൈസ് ചെയര്‍മാന്‍ കെ സൈനുല്‍ ആബിദീന്‍ സഫാരി ഉപഹാരം നല്‍കി ആദരിക്കും
തലശേരി: (KVARTHA) മലബാറിലെ ചരിത്ര പ്രസിദ്ധമായ പെരിങ്ങത്തൂര്‍ ജുമുഅത്ത് പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അശൈഖ് അലിയ്യുല്‍ കൂഫി തങ്ങള്‍ ഉറൂസ് മുബാറക് തുടങ്ങി. ജൂലായ് ആറുവരെ നീണ്ടുനില്‍ക്കും. ഞായറാഴ്ച മഹല്ല് പ്രസിഡന്റ് കെഎന്‍ മുസ്തഫ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടക്കുന്ന മൗലീദ് പരായണത്തിനും കൂട്ട സിയാറത്തിനും ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കി.
രാത്രി ഏഴുമണിക്ക് നടക്കുന്ന ഉദ് ഘാടന സമ്മേളനം സമസ്ത ട്രഷറര്‍ കൊയ്യോട് പിപി ഉമര്‍ മുസ്ലിയാര്‍ ഉദ് ഘാടനം ചെയ്യും. റഫീഖ് സകരിയ്യ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തും. എസ് എം എഫ് പ്രീ മാരിറ്റല്‍ ഓറിയന്റേഷന്‍ ക്ലാസിന് സിറാജുദ്ദീന്‍ ദാരിമി കക്കാട് നേതൃത്വം നല്‍കും. ജൂലായ് ഒന്നിന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന സദസിന് ഡോ. ഇസ് മാഈല്‍ ഫൈസി മാലൂര്‍ നേതൃത്വം നല്‍കും.
രാത്രി ഏഴുമണിക്ക് നടക്കുന്ന വിദ്യാര്‍ഥി- രക്ഷാകര്‍ത്താക്കള്‍ക്കുള്ള ക്ലാസിന് നിസാര്‍ പട്ടുവം നേതൃത്വം നല്‍കും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സുപ്രഭാതം വൈസ് ചെയര്‍മാന്‍ കെ സൈനുല്‍ ആബിദീന്‍ സഫാരി ഉപഹാരം നല്‍കി ആദരിക്കും. രണ്ടിന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന മജ് ലിസുന്നൂര്‍ വാര്‍ഷികം നന്തി ദാറുസലാം പ്രിന്‍സിപല്‍ ശൈഖുന മൂസക്കുട്ടി ഹസ്രത്ത് ഉദ് ഘാടനം ചെയ്യും.
രാത്രി ഏഴുമണിക്ക് ആശിക് ദാരിമി ആലപ്പുഴ പ്രഭാഷണം നടത്തും. മൂന്നിന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന ദിഖ് ര്‍ ദുആ മജ് ലിസിന് ശൈഖുന അബ്ദുല്‍ ബാരി ഫൈസി നേതൃത്വം നല്‍കും. രാത്രി ഏഴുമണിക്ക് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. നാലിന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന മഖാം സിയാറത്തിന് അബ്ദുല്‍ ലത്വീഫ് മുസ്ലിയാര്‍ നേതൃത്വം നല്‍കും.
രാത്രി ഏഴുമണിക്ക് നടക്കുന്ന സ്വലാത്ത് വാര്‍ഷികം ശൈഖുന ചെറുമോത്ത് ബശീര്‍ ബാഖവി കിഴിശ്ശേരി ഉദ് ഘാടനം ചെയ്യും. നൗശാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. സമാപന ദിവസമായ ആറിന് രാവിലെ അഞ്ചരക്ക് നടക്കുന്ന മഖാം സിയാറത്തിന് ടികെ ഉമര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ മഹല്ല് പ്രസിഡന്റ് കെഎന്‍ മുസ്തഫ ഹാജി, ജെന. സെക്രടറി സിദ്ദീഖ് കൂടത്തില്‍, കണ്‍വീനര്‍ കുണ്ടത്തില്‍ ഫൈസല്‍, അസീസ് കുന്നോത്ത്, ഹന കാസിം, മജീദ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.