Major Setback for Owaisi | 5 എഐഎംഐഎം എംഎല്‍എമാരില്‍ 4 പേരും തേജസ്വിയുടെ ആര്‍ജെഡിയില്‍ ചേര്‍ന്നതോടെ ബിഹാറില്‍ ഒവൈസിക്ക് മാത്രമല്ല ബിജെപിക്കും കനത്ത തിരിച്ചടി
Jun 29, 2022, 22:40 IST
പട്ന: (www.kvartha.com) അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമിന്റെ അഞ്ച് എംഎല്‍എമാരില്‍ നാലുപേരും രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നതോടെ, ബിഹാറില്‍ പുതിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉടലെടുത്തു. ആര്‍ജെഡിയുടെ എംഎല്‍എമാരുടെ എണ്ണം 79 ആയി ഉയര്‍ന്നപ്പോള്‍, സംസ്ഥാനത്ത് ഭാരതീയ ജനതാ പാര്‍ടിയെ (BJP) പിന്നിലാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അവര്‍.
റിപോര്‍ടുകള്‍ അനുസരിച്ച് ശാനവാസ്, ഇസ്ഹാര്‍, അഞ്ജര്‍ നയനി, സയ്യിദ് രുകുന്ദിന് എന്നിവരാണ് കാലുമാറിയ നാല് എംഎല്‍എമാര്‍. സംസ്ഥാന അധ്യക്ഷന്‍ അക്തറുല്‍ ഇമാന് മാത്രമാണ് ഒവൈസിയുടെ ഓള് ഇന്‍ഡ്യ മജ്ലിസ്-ഇ-ഇതിഹാദുല്‍ മുസ്ലിമീനില് ഉറച്ചുനില്ക്കാന് തീരുമാനിച്ചത്.
2021 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒവൈസിയുടെ നേതൃത്വത്തിലുള്ള പാര്‍ടി കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായ നാല് എഐഎംഐഎം എംഎല്‍എമാര്‍ ആര്‍ജെഡിയുമായി അടുത്തെന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് നേരത്തെ റിപോര്‍ട് ചെയ്തിരുന്നു. യുപിയില്‍ 90-ലധികം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനായില്ല.
പ്രധാനമായും മുസ്ലിം വോടര്‍മാരുടെ പിന്തുണയുള്ള എഐഎംഐഎം 2020ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 20 മണ്ഡലങ്ങളിലെങ്കിലും ആര്‍ജെഡിയുടെ വോട് ബാങ്കില്‍ ഇടിച്ചുകയറിയിരുന്നു. എന്നിരുന്നാലും, യുപിയിലെ മുസ്ലിങ്ങള്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള പാര്‍ടിക്ക് വോട് ചെയ്തില്ല.
2025 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ വോടര്മാര് തങ്ങളെ തഴഞ്ഞേക്കുമെന്ന് സംസ്ഥാനത്തെ എഐഎംഐഎം നിയമസഭാംഗങ്ങള്‍ ഭയപ്പെടുന്നു, അതിനാല്‍ ആര്‍ജെഡിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്.
എഐഎംഐഎം എംഎല്‍എമാര്‍ ഭരണകക്ഷിയില്‍ ലയിച്ചാല്‍ നിലവില്‍ 76 എംഎല്‍എമാരുള്ള ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. വികാസ്ഷീല്‍ ഇന്സാന് പാര്‍ടിയുടെ (VIP) മൂന്ന് എംഎല്‍എമാര്‍ ലയിച്ചതോടെ നിയമസഭയില്‍ ഭാരതീയ ജനതാ പാര്‍ടിക്ക് 77 എംഎല്‍എമാരാണുള്ളത്.
Keywords: Major Setback for Owaisi in Bihar as 4 Out of 5 AIMIM MLAs Join Tejashwi's RJD, Patna, Bihar, BJP, Politics, Trending, Report, Media, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.