Soldiers Arrested | കൈക്കൂലി വാങ്ങിയതിന് മേജര്‍ റാങ്കിലുള്ള 2 സൈനികരെ സിബിഐ അറസ്റ്റ് ചെയ്തു; പിടിയിലായവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് സൈന്യം
Oct 15, 2022, 12:23 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കൈക്കൂലി വാങ്ങിയതിന് മേജര്‍ റാങ്കിലുള്ള രണ്ട് സൈനികരെ സിബിഐ അറസ്റ്റ് ചെയ്തു. എന്‍ജിനീയര്‍ ഹിമാന്‍ഷൂ മിശ്ര, ജൂനിയര്‍ എന്‍ജിനീയര്‍ മിലിന്ദ് വടിലെ എന്നിവരെയാണ് കയ്യോടെ പിടികൂടിയത്. നാസികിലെ ആര്‍മി ഏവിയേഷന്‍ സ്‌കൂളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഏവിയേഷന്‍ സ്‌കൂളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ കോന്‍ട്രാക്ടറോട് ബിലുകള്‍ മാറാന്‍ ഒരു 120000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും എന്ന് സൈന്യം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആര്‍മിയുടെ വാര്‍ത്താക്കുറിപ്പും പുറത്തെത്തി.
അഴിമതിക്കൊപ്പം സൈന്യം ഒരിക്കലും നില്‍ക്കില്ലെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ നടത്തുന്ന സൈനികര്‍ക്കെതിരെ മുഖം നോക്കാതെ കടുത്ത നടപടി തന്നെ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും സിബിഐയുമായി അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിച്ചെന്നും സൈന്യം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

