SWISS-TOWER 24/07/2023

Suspend | ഫലസ്തീന്‍ അനുകൂല പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ഡച് ഫോര്‍വേഡിനെ സസ്‌പെന്‍ഡ് ചെയ്ത് ബുണ്ടസ്ലിഗ ക്ലബ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഇസ്രാഈല്‍ - ഹമാസ് സംഘര്‍ഷത്തെക്കുറിച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിന്റെ പേരില്‍ ഡച് ഫോര്‍വേഡ് അന്‍വര്‍ എല്‍ ഗാസിക്കെതിരെ നടപടി. ഫലസ്തീന്‍ അനുകൂല പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ അന്‍വര്‍ എല്‍ ഗാസിയെ ബുണ്ടസ്ലിഗ ക്ലബ് 'മെയ്ന്‍സ്' സസ്‌പെന്‍ഡ് ചെയ്തു.

ക്ലബിന് സ്വീകാര്യമല്ലാത്ത നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഞായറാഴ്ചയാണ് താരം ഫലസ്തീന്‍ അനുകൂല പോസ്റ്റ് പങ്കുവെച്ചത്. സസ്‌പെന്‍ഷന് പിന്നാലെ ഫലസ്തീന്‍ അനുകൂല പോസ്റ്റ് എല്‍ ഗാസി നീക്കം ചെയ്തു.

അതേസമയം, എല്‍ ഗാസിയുടെ പോസ്റ്റിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ക്ലബ് പുറത്തുവിട്ടിട്ടില്ല.

നേരത്തെ, ഇന്‍ഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വിലകും എവര്‍ടണിനും വേണ്ടി കളിച്ച താരം സെപ്റ്റംബര്‍ അവസാനത്തിലാണ് മെയിന്‍സുമായി കരാറിലെത്തിയത്. മൊറോകന്‍ വംശജനായ എല്‍ ഗാസി രണ്ട് തവണ നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്.

Suspend | ഫലസ്തീന്‍ അനുകൂല പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ഡച് ഫോര്‍വേഡിനെ സസ്‌പെന്‍ഡ് ചെയ്ത് ബുണ്ടസ്ലിഗ ക്ലബ്



Keywords: News, National, National-News, Social-Media-News, German, Football Club, Mainz, Suspend, Player, Anwar El Ghazi, Israel-Gaza Post, Social Media, Dutch Forward, War, New Delhi, Mainz Suspend Anwar El Ghazi For 'Unacceptable' Israel-Gaza Post.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia