Delhi HC Verdict | ഭാര്യയെ പരിപാലിക്കുന്നത് എല്ലാകാലത്തേക്കുമുള്ള ബാധ്യതയല്ലെന്ന് ഹൈകോടതി; 'സാഹചര്യങ്ങള്‍ മാറിയാല്‍ മാറ്റമുണ്ടാകാം'

 


ന്യൂഡെല്‍ഹി: (www.kvartha.com) ഭാര്യയെ പരിപാലിക്കുന്നത് എല്ലാ കാലത്തും ബാധ്യതയല്ലെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭര്‍ത്താവോ ഭാര്യയോ മാറുന്നത് കാരണം അത് കൂടുകയോ കുറയുകയോ ചെയ്യാമെന്നും ഡെല്‍ഹി ഹൈകോടതി പറഞ്ഞു. കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ (സിആര്‍പിസി) വ്യവസ്ഥ പ്രകാരമാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. താല്‍ക്കാലികമോ സ്ഥിരമോ ആയ ജീവനാംശം നല്‍കുന്നതിന് പിന്നിലെ ഉദ്ദേശം മറ്റ് പങ്കാളിയെ ശിക്ഷിക്കുകയല്ലെന്നും, ദാമ്പത്യ പരാജയത്തിന്റെ പേരില്‍ ആശ്രിതയായ ഇണയെ അനാഥത്വത്തിലേക്കോ അലഞ്ഞുതിരിയലിലേക്കോ തള്ളിവിടാതിരിക്കാന്‍ വേണ്ടിയാണെന്നും ഇത്തരത്തിലുള്ള സന്തുലിതാവസ്ഥയും തുല്യതയും വേണമെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് പറഞ്ഞു.
                   
Delhi HC Verdict | ഭാര്യയെ പരിപാലിക്കുന്നത് എല്ലാകാലത്തേക്കുമുള്ള ബാധ്യതയല്ലെന്ന് ഹൈകോടതി; 'സാഹചര്യങ്ങള്‍ മാറിയാല്‍ മാറ്റമുണ്ടാകാം'
               
വിചാരണക്കോടതി ഉത്തരവിന് അനുസൃതമായി ഭര്‍ത്താവ് നല്‍കേണ്ട ജീവനാംശം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

സിആര്‍പിസി സെക്ഷന്‍ 127 (1) പ്രകാരം, 'കക്ഷികളുടെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍, അലവന്‍സ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനുള്ള ഒരു വ്യവസ്ഥ ജീവനാംശം ആദ്യം അനുവദിക്കുമ്പോഴേ ബാധകമാണ്. കൂടാതെ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്ന് കാണിക്കുകയും വേണം. സാഹചര്യങ്ങളുടെ മാറ്റത്തില്‍ ഭര്‍ത്താവിന്റെ സാഹചര്യവും ഉള്‍പെടുന്നു. ഒരിക്കല്‍ നിശ്ചയിച്ച ജീവനാംശം വരാനിരിക്കുന്ന എല്ലാ കാലത്തും ഒരു ബാധ്യതയായി കണക്കാക്കാവുന്ന ഒന്നല്ല. ഇത് ഭാര്യയ്ക്കും ഭര്‍ത്താവിനും ബാധകമാണ്. സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് ഇത് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം,' കോടതി അടുത്തിടെ ഉത്തരവില്‍ പറയുന്നു.

നിലവിലെ കേസില്‍ ഹര്‍ജിക്കാരി പ്രതിമാസം 35,000 രൂപ ജീവനാംശം ആവശ്യപ്പെട്ടു, ഭര്‍ത്താവ് പ്രതിമാസം 82,000 രൂപ ശമ്പളം വാങ്ങുന്നതിനാല്‍ വിചാരണ കോടതി വിധിച്ച 3,000 രൂപ തന്റെ ഉപജീവനത്തിന് വളരെ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് തന്റെ യഥാര്‍ത്ഥ വരുമാനം വിചാരണ കോടതിയില്‍ നിന്ന് മറച്ചുവെച്ചെന്നും ആരോപിച്ചു.

താന്‍ കാര്‍ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും വാടകയ്ക്ക് താമസിക്കുകയാണെന്നും വൃദ്ധരും രോഗികളുമായ മാതാപിതാക്കളെ പരിപാലിക്കേണ്ടതുണ്ടെന്നും ഭര്‍ത്താവ് അവകാശപ്പെട്ടു. പ്രതിമാസം 15,000 രൂപ മാത്രമാണ് വരുമാനമെന്നും പറഞ്ഞു. ഉചിതമായ ജീവനാംശം, ഭര്‍ത്താവിന്റെ സാമ്പത്തിക ശേഷി, അദ്ദേഹത്തിന്റെ യഥാര്‍ഥ വരുമാനം, ആശ്രിതരായ കുടുംബാംഗങ്ങള്‍, ബാധ്യതകള്‍ എന്നിവ കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഭര്‍തൃ വീട്ടില്‍ ശീലിച്ച മികച്ച ജീവിതനിലവാരം ഉറപ്പാക്കുന്നതിനാണ് ഭാര്യ ജീവനാശം തേടുന്നത് എന്നും ഭാര്യ അവകാശപ്പെട്ടു. എന്നാല്‍ വിചാരണക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ തക്കതായ കാരണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയുടെ ഹര്‍ജി കോടതി തള്ളി. ഭര്‍ത്താവിന്റെ കൃത്യമായ വരുമാനം തിട്ടപ്പെടുത്താനും അയാള്‍ നല്ല തുക സമ്പാദിക്കുന്നുണ്ടെന്ന് സ്ഥാപിക്കാനുള്ള രേഖകളൊന്നും ഹര്‍ജിക്കാരി ഹാജരാക്കിയിട്ടില്ലെന്നും അയാളുടെ സാഹചര്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.

Keywords:  Latest-News, National, Top-Headlines, High-Court, Court Order, Verdict, Court, Assault, Wife, Husband, New Delhi, Delhi HC, Maintenance to wife, not blanket liability, can be altered if change in circumstances: Delhi HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia