അരൂഷി വധക്കേസിലെ മുഖ്യ സാക്ഷിയെ മരിച്ചനിലയില്‍ ക­ണ്ടെത്തി

 


ADVERTISEMENT

അരൂഷി വധക്കേസിലെ മുഖ്യ സാക്ഷിയെ മരിച്ചനിലയില്‍ ക­ണ്ടെത്തി
Arushi
ന്യൂഡല്‍ഹി: അരൂഷി വധക്കേസിലെ മുഖ്യ സാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജഗ്ബീര്‍ സിംഗ് മാലിക്കിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വാഹനം ഇടിച്ചനിലയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ ജഗ്ബീര്‍ സിംഗ് മാലിക്കിനെ കണ്ടെത്തി­യത്.

ആരുഷിയും ഹേമരാജും കൊല്ലപ്പെട്ടശേഷം ആരുഷിയുടെ വീട് സന്ദര്‍ശിച്ച ആദ്യ അന്വേഷണ സംഘത്തിലെ അംഗമാണ് ജഗ്ബീര്‍ സിംഗ്. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും വിചാരണ നേരിടുകയാണ്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയ­ത്.

ജയിലില്‍ കഴിയുന്ന നൂപുര്‍ തല്‍വാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
2008 മെയ് 16നാണ് പതിനാലുകാരിയായ ആരുഷിയെ നോയ്ഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീട്ടുവേലക്കാരനായ ഹേംരാജിന്റെ മൃതദേഹം അടുത്ത ദിവസം ഇതേ വീട്ടില്‍ നിന്നും കണ്ടെടുത്തു.

Keywords: National, Arushi murder case, Found dead, Witness, Accident
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia