ഒരൊറ്റ രാത്രികൊണ്ട് തടാകം ചുവപ്പ് നിറമായി: കാരണമറിയാതെ വലഞ്ഞ് ശാസ്ത്രജ്ഞര്‍

 


ADVERTISEMENT

ഔറംഗബാദ്: (www.kvartha.com 11.06.2020) ഒരൊറ്റ രാത്രികൊണ്ട് തടാകം ചുവപ്പു നിറമായി. ഇന്ത്യയിലെ പ്രശസ്തമായ ലോണാര്‍ തടാകമാണ് ചുവപ്പു നിറമായി മാറിയത്. എന്നാല്‍ ഈ നിറം മാറ്റത്തിന്റെ കാരണമറിയാതെ വലയുകയാണ് ശാസ്ത്രജ്ഞര്‍. ഇതിന് മുമ്പും ഇങ്ങനെ നിറം മാറ്റം സംഭവിച്ചിരുന്നെങ്കിലും ഇത്രയും കട്ടിയായ ചുവപ്പ് നിറമാകുന്നത് ഇതാദ്യമാണ്.

വളരെയധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഉല്‍ക്ക കൂട്ടിയിടിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രകമ്പനത്തില്‍ രൂപം കൊണ്ടതാണ് ഈ തടാകം. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഹാലോബാക്ടീരിയയുടെയും ഫംഗസ് സലീനയുടെയും പ്രവര്‍ത്തനം ഇതിന് കാരണമാകമെന്നാണ്.

ഒരൊറ്റ രാത്രികൊണ്ട് തടാകം ചുവപ്പ് നിറമായി: കാരണമറിയാതെ വലഞ്ഞ് ശാസ്ത്രജ്ഞര്‍

ഈ നിറം മാറ്റത്തിന് പലരും പല അഭിപ്രായങ്ങള്‍ പറയുന്നു. ലോനാര്‍ തടാകത്തിലെ ചുഴലിക്കാറ്റ് രൂപവത്കരണവും ജലനിരപ്പ് കുറയുന്നതുമൂലവുമുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണമാകാമെന്നും തടാകത്തില്‍ പ്രത്യേക ആല്‍ഗകളുടെ വ്യാപനത്താലാകാമെന്നും വെള്ളത്തിലെ ലവണത്വം കാരണമാകാമെന്നും അഭിപ്രായമുണ്ട്.

Keywords:  National, News, Environmental problems, Lonar Lake, Red, Color, Strome, Metiorate, Maharashtra’s Lonar Lake turns pink; officials stunned.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia