27 കാരി വിജയയുടെ വശീകരണ മന്ത്രത്തില്‍ കുടുങ്ങിയത് 3 പുരുഷ കേസരികള്‍; വെറും മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് വിവാഹം കഴിച്ച് ആഭരണങ്ങളുമായി കടന്നവള്‍ ഒടുവില്‍ കുടുങ്ങി
Nov 3, 2020, 23:03 IST
മുംബൈ: (www.kvartha.com 03.11.2020) 27 കാരി വിജയയുടെ വശീകരണ മന്ത്രത്തില്‍ കുടുങ്ങിയത് മൂന്ന് പുരുഷ കേസരികള്‍. വെറും മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് വിവാഹം കഴിച്ച് ആഭരണങ്ങളുമായി കടന്നവള്‍ ഒടുവില്‍ കുടുങ്ങി.
മഹാരാഷ്ട്രയിലെ അൗറംഗാബാദില്‍ നിന്നുള്ള വിജയ അമൃത് ആണ് നായിക. വിവാഹത്തിന്റെ മറവില്‍ നിരവധി പുരുഷന്മാരെ കബളിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാസിക്കിലെ സിന്നാറിലെ യോഗേഷ് ഷിര്‍സത്ത് എന്നയാള്‍ നല്‍കിയ പരാതിയിലാണ് വിജയ കുടുങ്ങിയത്. യുവാവിനെ വിവാഹം കഴിച്ച് രണ്ടാഴ്ച കഴിഞ്ഞ് വിജയ സ്വര്‍ണ്ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്ന് കളയുകയായിരുന്നു.
ലോക്ക്ഡൗണില്‍ തനിക്കും ഭര്‍ത്താവിനും ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ റാക്കറ്റില്‍ ചേര്‍ന്നതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് പുരുഷന്മാരെ വിവാഹം കഴിച്ച യുവതി അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി രക്ഷപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്.
കൂടുതല്‍ വിവാഹ തട്ടിപ്പ് പരാതികള്‍ വന്നേക്കുമെന്ന് പോലീസ് സൂചിപ്പിച്ചു.
Keywords: Mumbai, National, Maharashtra, Lady, Fraud, Marriage, Top-Headlines, COVID-19, Job, Arrest, Police, Complaint, Maharashtra woman marries 3 men in 3 months, flees with jewellery
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.