Accident | തീപ്പിടിച്ചുവെന്ന് കിംവദന്തി; ട്രെയിനിൽ നിന്ന് പുറത്തിറങ്ങിയവരെ മറ്റൊരു ട്രെയിൻ ഇടിച്ചു; മഹാരാഷ്ട്രയിൽ 8 പേർക്ക് ദാരുണാന്ത്യം


● പുഷ്പക് എക്സ്പ്രസ്സിലെ തീപ്പൊരി അപകടകാരണമായി.
● കർണാടക എക്സ്പ്രസ് ട്രാക്കിലിറങ്ങിയവരെ ഇടിച്ചു.
● പച്ചോറക്ക് സമീപമാണ് ദുരന്തം നടന്നത്.
● പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. പാചോരക്ക് സമീപമുള്ള പർധേ സ്റ്റേഷന് അടുത്താണ് ദുരന്തം നടന്നത്. പുഷ്പക് എക്സ്പ്രസിൽ തീപ്പിടിച്ചുവെന്നുള്ള കിംവദന്തിയെ തുടർന്ന് ആരോ ചങ്ങല വലിച്ചതിനെ തുടർന്ന് വൈകുന്നേരം അഞ്ച് മണിയോടെ ട്രെയിൻ നിർത്തിയിരുന്നു. ഇതിനിടയിൽ യാത്രക്കാർ ട്രാക്കിലേക്ക് ഇറങ്ങിയപ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കർണാടക എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു. മുംബൈയിൽ നിന്ന് 400 കിലോമീറ്ററിലധികം അകലെയാണ് പാചോര.
റെയിൽവേ അധികൃതർ നൽകുന്ന വിവരമനുസരിച്ച് പുഷ്പക് എക്സ്പ്രസിലെ ഒരു കോച്ചിൽ തീപ്പൊരി ഉണ്ടായതാണ് അപകടത്തിന്റെ തുടക്കത്തിന് കാരണമായത്. ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന പുഷ്പക് എക്സ്പ്രസ് ട്രെയിനിന്റെ ബി4 ബോഗിയിൽ തീപ്പൊരി കണ്ടതിനെ തുടർന്ന് തീപ്പിടുത്തം ഉണ്ടായെന്ന് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരന്നു. തുടർന്ന് ആരോ ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തുകയും നിരവധി യാത്രക്കാർ പുറത്തിറങ്ങുകയുമായിരുന്നു.
ഈ യാത്രക്കാർ അടുത്തുള്ള ട്രാക്കിലേക്ക് മാറിയതും അതേസമയം എതിർദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന കർണാടക എക്സ്പ്രസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു കർണാടക എക്സ്പ്രസ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് എട്ട് പേർ മരിച്ചതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും നാസിക് ഡിവിഷണൽ കമ്മീഷണർ പ്രവീൺ ഗെഡം പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ 12 യാത്രക്കാർ പച്ചോറ റൂറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ജൽഗാവിന്റെ ചുമതലയുള്ള മന്ത്രി ഗുലാബ്രാവു പാട്ടീൽ അറിയിച്ചു.
Eight people died in a train accident near Pachora in Maharashtra's Jalgaon district after passengers from the Pushpak Express, which had a fire scare, were hit by the Karnataka Express.
#TrainAccident #Maharashtra #RailMishap #Tragedy #India #Pachora