ദാവൂദ് ഇബ്രാഹിമുമായി ബന്ധം: മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏകനാഥ് ഖഡ്‌സെ രാജിവെച്ചു

 


മഹാരാഷ്ട്ര: (www.kvartha.com 04.06.2016) അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധമടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന മഹാരാഷ്ട്ര റവന്യൂ മന്ത്രിയും സര്‍ക്കാരിലെ രണ്ടാമനുമായ ഏകനാഥ് ഖഡ്‌സെ രാജിവെച്ചു.

ദാവൂദ് ഇബ്രാഹിമുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖഡ്‌സെക്കെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു . മാത്രമല്ല സര്‍ക്കാര്‍ ഭൂമി കയ്യേറിയ കേസിലും, സാമ്പത്തിക ക്രമക്കേടുകളിലും ഇദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

2015 ജനുവരി 18 മുതല്‍ മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ ഏക്‌നാഥ് ഖഡ്‌സെ കറാച്ചിയിലുള്ള അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ഏഴു തവണ ഫോണില്‍ സംസാരിച്ചുവെന്നായിരുന്നു ആരോപണം. ഇതിനിടെ ഏപ്രില്‍ ഇരുപത്തിയേഴിന് പൂണെക്കടുത്തുള്ള ഭോസാരിയില്‍ ഖഡ്‌സെയുടെ ഭാര്യ മന്ദാകിനിയും മരുമകന്‍ ഗിരീഷ് ചൗധരിയും മൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നല്‍കി മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി മുപ്പത്തിയൊന്ന് കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി കാണിച്ചതും പുറത്തുവന്നു.

ഇതോടെ പ്രതിപക്ഷത്തിനൊപ്പം ബി.ജെ.പി നേതൃത്വവും ആര്‍.എസ്.എസും ഖഡ്‌സെയുടെ
ദാവൂദ് ഇബ്രാഹിമുമായി ബന്ധം: മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏകനാഥ് ഖഡ്‌സെ രാജിവെച്ചു
രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. ഖഡ്‌സെയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും രാജിവെക്കാന്‍ ഖഡ്‌സെ തയ്യാറായിരുന്നില്ല. 

വിവാദങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കടുത്ത അതൃപ്തിയ്ക്ക് ഇരയാവുക കൂടി ചെയ്തതോടെ രാജിവെക്കുകയല്ലാതെ ഖഡ്‌സെയ്ക്ക് മറ്റു നിവൃത്തിയില്ലെന്ന് വന്നു. ഇതോടെയാണ് രാജി പ്രഖ്യാപനം. ഖഡ്‌സെയ്‌ക്കെതിരായ ആരോപണങ്ങള്‍ സഖ്യകക്ഷിയായ ശിവസേന ബിജെപിക്കെതിരെ ഉപയോഗിച്ചിരുന്നു.

Also Read:
ആദൂരില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
Keywords:  Maharashtra revenue minister Eknath Khadse resigns: Reports, Allegation, Phone call, Corruption, BJP, RSS, Controversy, Shiv Sena, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia