Newborn | മഹാരാഷ്ട്രയില്‍ നവജാത ശിശുവിനെ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Sep 24, 2023, 16:18 IST
ADVERTISEMENT
മുബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ നവജാത ശിശുവിനെ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നവി മുബൈയിലെ ലക്ഷ്മി ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച പുലര്‍ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയ്ക്കാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് പൊലീസ് വിവരം പുറത്തുവിട്ടത്.
നാലോ അഞ്ചോ ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തതായി നവി മുംബൈ പൊലീസ് സ്റ്റേഷനിലെ എസ് ഐ അജയ് ഭോസാലെ പറഞ്ഞു.

പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും ഇവര്‍ തന്നെയാണോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
Keywords: Maharashtra: Newborn found abandoned outside Laxmi Hospital, Mumbai, News, Police, Probe, Newborn, Abandoned, Outside Laxmi Hospital, Case, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.