ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം ശൗചാലയത്തില്‍; കണ്ടെത്തിയത് 8 ദിവസത്തിനുശേഷം

 


ADVERTISEMENT

ജല്‍ഗാവ്: (www.kvartha.com 10.06.2020) ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അതേ ആശുപത്രിയുടെ ശൗചാലയത്തില്‍ നിന്നും കണ്ടെത്തി. ഭുസവലില്‍ നിന്നുളള 82 കാരിയുടെ മൃതദേഹമാണ് കാണാതായി എട്ടുദിവസത്തിനുശേഷം കണ്ടെത്തിയത്.

ജൂണ്‍ രണ്ടിനാണ് ഇവരെ കാണാതാകുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങളും ജല്‍ഗാവ് സിവില്‍ ആശുപത്രി അധികൃതരും സില്ലപേത്ത് പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭുസവലിലും മറ്റും പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. രോഗികളുടെ രജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയും പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതേതുടര്‍ന്ന് ജൂണ്‍ ആറിന് ഇവര്‍ പരാതി രജിസ്റ്റര്‍ ചെയ്തു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം ശൗചാലയത്തില്‍; കണ്ടെത്തിയത് 8 ദിവസത്തിനുശേഷം

ബുധനാഴ്ച ആശുപത്രിയുടെ ശൗചാലയത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് വയോധികയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ കിരിത് സോമയ്യയും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

മെയ് 27-നാണ് ഇവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ജല്‍ഗാവ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഇവരെ മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ആദ്യമെത്തിച്ച ആശുപത്രിയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

അതിനിടെ ചികിത്സയിലിരിക്കെ കാണാതായ എണ്‍പതുകാരനെ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച മുംബൈ മേയര്‍ കിഷോരി പെഡ്നക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നീട് ഇയാളുടെ മൃതദേഹവും ബോറിവാലി സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

Keywords:  Maharashtra: Missing COVID-19 Patient’s Body Found In Jalgaon Govt Hospital’s Toilet After 8 Days, News, Dead, Dead Body, Missing, Police Station, Complaint, Probe, Police, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia