കോവിഡ് കുതിക്കുന്നു; മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തി, സ്‌കൂളുകള്‍ക്ക് ഫെബ്രുവരി 15 വരെ അവധി; അഞ്ചോ അതിലധികമോ ആളുകള്‍ക്ക് ഒരേസമയം സഞ്ചാരിക്കാനാകില്ല

 


മുംബൈ: (www.kvartha.com 09.01.2022) കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ പുലര്‍ചെ അഞ്ചുവരെ കര്‍ഫ്യൂ ഏര്‍പെടുത്തി. ഈ സമയത്ത് അടിയന്തരഘട്ടത്തിലല്ലാതെ ഗതാഗതവും ആള്‍ക്കൂട്ടവും അനുവദിക്കില്ല. അഞ്ചോ അതിലധികമോ ആളുകള്‍ക്ക് ഒരേസമയം സഞ്ചാരിക്കാനാകില്ല.
                          
കോവിഡ് കുതിക്കുന്നു; മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തി, സ്‌കൂളുകള്‍ക്ക് ഫെബ്രുവരി 15 വരെ അവധി; അഞ്ചോ അതിലധികമോ ആളുകള്‍ക്ക് ഒരേസമയം സഞ്ചാരിക്കാനാകില്ല

വിവാഹങ്ങള്‍ക്കും മറ്റ് സാമൂഹിക, മറ്റ് ഒത്തുചേരലുകള്‍ക്കും പരമാവധി 50 പേരേ പങ്കെടുക്കാവൂ. ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. നീന്തല്‍ക്കുളങ്ങള്‍, ജിമുകള്‍, സ്പാകള്‍, പാര്‍കുകള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍, കോട്ടകള്‍ എന്നിവ അടച്ചു. ഫെബ്രുവരി 15 വരെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

ഷോപിംഗ് മാളുകളിലും മറ്റ് വ്യാപാരസ്ഥാപനങ്ങളിലും പകുതി ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. രാത്രി 10 മുതല്‍ രാവിലെ 8 വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുകയും വേണം. റെസ്റ്റോറന്റുകളിലും 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. ഉപഭോക്താക്കള്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാണെന്ന് ഉടമകള്‍ ഉറപ്പുവരുത്തുകയും വേണം.

മുംബൈയില്‍ മാത്രം ശനിയാഴ്ച 20,318 പുതിയ കോവിഡ് കേസുകളും അഞ്ച് മരണങ്ങളും റിപോർട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം വരെ 1,06,037 കേസുകള്‍ സജീവമാണ്. രോഗലക്ഷണങ്ങളില്ലാത്ത രോഗികളുടെ ആകെ എണ്ണം 82 ശതമാനവും ലക്ഷണമുള്ളവരുടെ എണ്ണം 21.4 ശതമാനവുമാണ്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച 41,434 പുതിയ കോവിഡ് കേസുകളും 13 മരണങ്ങളും രേഖപ്പെടുത്തി. 9,671 പേര്‍ സുഖം പ്രാപിച്ചു, സംസ്ഥാനത്ത് 1,73,238 കേസുകള്‍ സജീവമാണ്.


Keywords: News, National, Top-Headlines, Maharashtra, COVID-19, Police, School, Case, Mumbai, Report, State, Night curfew, Maharashtra imposes night curfew from Jan 10.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia